LATEST NEWS

പെണ്‍കുഞ്ഞെന്ന് ഉറപ്പാക്കി 900 അനധികൃത ഗർഭഛിദ്രം; മൈസൂരുവിൽ ഡോക്ടറും ലാബ് ടെക്നിഷ്യനും അറസ്റ്റിൽ


ബെംഗളൂരു∙ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ 3 വർഷത്തിനിടെ അനധികൃതമായി 900 പേർക്ക് ഗർഭഛിദ്രം നടത്തിയതിന് മേൽനോട്ടം വഹിച്ച ഡോക്ടറെയും ലാബ് ടെക്നിഷ്യനെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഡോ.ചന്ദൻ ബെല്ലാലും ലാബ് ടെക്നിഷ്യനായ നിസാറുമാണ് അറസ്റ്റിലായത്.
Read also: ‘ചുരിദാറിട്ട മുഖം മറച്ച സ്ത്രീ ഓടി രക്ഷപ്പെട്ടു’; അബിഗേലിനെ തട്ടിക്കൊണ്ടു പോയത് ഈ അമ്മ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളിൽ

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം  നടത്തി പെൺകുട്ടിയാണെന്നു തെളിഞ്ഞാൽ ഗർഭഛിദ്രം നടത്തുന്നതിന് 30,000 രൂപ വീതമാണ് സംഘം ഈടാക്കിയിരുന്നത്. ഇതേ ആശുപത്രിയിലെ മാനേജർ മീനയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനും കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു.  

അനധികൃതമായി ഗർഭഛിദ്രം നടത്താൻ സഹായിക്കുന്ന റാക്കറ്റിലെ ശിവലിംഗെ ഗൗഡയെയും നയൻകുമാറിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ആശുപത്രിയുടെ പങ്ക് വെളിപ്പെട്ടത്. ലിംഗ നിർണയം നടത്താനായി മണ്ഡ്യയിലെ ഒരു ശർക്കര നിർമാണ യൂണിറ്റിലാണ് അൾട്രാ സൗണ്ട് സ്കാനിങ് സെന്റർ പ്രവർത്തിപ്പിച്ചിരുന്നത്.


Source link

Related Articles

Back to top button