Site icon onlinekeralanews.com

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, സുരക്ഷാക്രമീകരണമില്ലായിരുന്നുവെന്ന് കുടുംബം


കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്‌ഹിൽ സ്വദേശിയായ വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു ആദ്യം ചികിത്സയിൽ കഴിഞ്ഞത്. പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു ആറ്റുകാൽ പൊങ്കാല. കെടിഡിസി ചൈത്രത്തിന് മുന്നിലാണ് വിജിഷ പൊങ്കാലയിട്ടത്. പൊങ്കാലയിടുന്നതിനിടെ തൊട്ടുപിന്നിലുള്ള അടുപ്പിൽ നിന്ന് തീ വിജിഷയുടെ വസ്ത്രത്തിലേയ്ക്ക് പടരുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നർ തീ കെടുത്തുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അതേസമയം, വിജിഷ പൊങ്കാലയിട്ട സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങളില്ലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പൊങ്കാലയടുപ്പുകൾ തമ്മിൽ അകലമില്ലായിരുന്നുവെന്നും വിജിഷയുടെ ഭർത്താവ് ആരോപിച്ചു.


Source link

Exit mobile version