മുംബൈ∙ അഗ്നിവീർ ആകാൻ പരിശീലനം നേടുന്ന മലയാളി യുവതി മുംബൈയിൽ ഹോസ്റ്റൽ റൂമിൽ മരിച്ച നിലയിൽ. രണ്ടാഴ്ച മുൻപാണ് നേവി അഗ്നിവീർ പരിശീലനത്തിനായി അപർണ നായർ (20) കേരളത്തിൽ നിന്ന് മുംബൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പെൺകുട്ടിയും ആൺ സുഹൃത്തും തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. താൻ ആത്മഹത്യ ചെയ്യുമെന്ന് ആൺകുട്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ മലാഡ് വെസ്റ്റിലെ ഐഎൻഎസ് ഹംലയിലെ ഹോസ്റ്റൽ റൂമിൽ മരിച്ച നിലയിൽ പെൺകുട്ടി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മൽവാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2022 ജൂൺ 14നാണ് അഗ്നിപഥ് സ്കീമിൽ അഗ്നിവീർ നിയമനം പ്രഖ്യാപിച്ചത്. ഇതുവഴിയാണ് ഇനി സൈന്യത്തിന്റെ ഭാഗമാകാൻ കഴിയുക. ആറ് മാസത്തെ പരിശീലനമടക്കം നാല് വർഷത്തെ കാലാവധിയിലാണ് നിയമനം. വിരമിച്ച ശേഷം സായുധ സേനകളിൽ ചേരാൻ അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്.
Source link