ട്വന്റി 20 ലോകകപ്പ്: നമീബിയയ്ക്കു യോഗ്യത
വിഡ്ഹോക് (നമീബിയ): 2024 ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിനു നമീബിയയ്ക്കു യോഗ്യത. ഇതോടെ ആഫ്രിക്ക റീജണ്‍ ക്വാളിഫയറിലുടെ യോഗ്യത നേടുന്ന ആദ്യടീമായി നമീബിയ. ടാൻസാനിയയെ 58 റണ്‍സിനു തോൽപ്പിച്ചാണ് നമീബിയ യോഗ്യത നേടിയത്. സ്കോർ നമീബിയ 157/6 (20), ടാൻസാനിയ 99/6 (20). തുടർച്ചയായ അഞ്ചു ജയങ്ങളിൽ പത്തു പോയിന്റുമായാണ് നമീബിയ യോഗ്യത നേടിയത്. ആഫ്രിക്ക റീജണ്‍ ക്വാളിഫയറിൽനിന്ന് ഒരു സ്ഥാനംകൂടിയുണ്ട്.
Source link