വെള്ളൂർ കെപിപിഎലിൽ പേപ്പർ നിർമാണം പുനരാരംഭിച്ചു
വെള്ളൂർ: തീപിടിത്തത്തെത്തുടർന്ന് ഒന്നര മാസമായിപ്രവർത്തനം നിലച്ചിരുന്ന വെള്ളൂർ കെപിപിഎലിൽ പേപ്പർ നിർമാണം പുനരാരംഭിച്ചു. കത്തിനശിച്ച ഇലക്ട്രിക്കൽ കേബിളുകൾ, ഓയിൽ പൈപ്പുകൾ, ബെൽറ്റുകൾ തുടങ്ങിയവ മാറ്റി പുതിയവ സ്ഥാപിച്ചു. ഇന്നലെ രാവിലെ ബോയിലർ ലൈറ്റ് അപ് ചെയ്തു പേപ്പർ മെഷീൻ പൂർണതോതിൽ പ്രവർത്തിപ്പിച്ചു. ഇതിനിടയിൽ വേണ്ടിവന്ന ചെറിയ അറ്റകുറ്റപ്പണികളും നടത്തി വൈകുന്നേരം 7.15 ഓടെ പേപ്പർ നിർമാണം ആരംഭിക്കുകയായിരുന്നു. ഏകദേശം അഞ്ചു കോടിയോളം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്നാണു സൂചന. പ്ലാന്റിലെ ഭേദഗതി വരുത്തിയ ബെൽറ്റിന് ഒരു കോടിയോളം രൂപ ചെലവ് വരും. ഇത്തരത്തിൽ രണ്ടു ബെൽറ്റ് പ്ലാന്റിലുണ്ട്. കെപിപിഎൽ ചീഫ് ഓഫീസർ പ്രസാദ് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരും ജീവനക്കാരും ഏകോപനത്തോടെ പ്രയത്നിച്ചതിന്റെ ഫലമായാണു കമ്പനിയുടെ പ്രവർത്തനം ചുരുങ്ങിയ സമയത്തിനുള്ളിൽ പുനരാരംഭിക്കാനായത്. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് കെപിപിഎലിൽ തീപിടിത്തമുണ്ടായത്.
തൊഴിലാളികളുടെ കോൺട്രാക്ട് നീട്ടി വെള്ളൂർ കെപിപിഎലിലെ തൊഴിലാളികളെ നവംബർ ഒന്നു മുതൽ സ്ഥിരപ്പെടുത്തുമെന്ന വ്യവസായ മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. നാലു മാസത്തേക്കുകൂടി കരാർ നീട്ടി. പിന്നീട് ചർച്ചയിലുടെ സ്ഥിരപ്പെടുത്തൽ കാര്യത്തിൽ തീരുമാനത്തിലെത്താമെന്നാണ് അധികൃതരുടെ നിലപാട്. തീപിടിത്തത്തിന്റെ കാരണം അവ്യക്തം കെപിപിപിഎലിലെ വൻ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വ്യവസായ വകുപ്പിന് സമർപ്പിച്ചു. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ലെന്നാണു റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. പ്ലാന്റിലെ അഗ്നിശമന ഉപകരണങ്ങളും അഗ്നിശമന സംവിധാനങ്ങളും കാര്യക്ഷമമായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

Source link