ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ലങ്കയിൽ സൗജന്യ വീസ

കൊളംബോ: ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നീ രാജ്യക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വീസ സന്പ്രദായം നിലവിൽ വന്നതായി ശ്രീലങ്ക അറിയിച്ചു. ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്നത് ഇന്ത്യയിൽനിന്നാണ്.
ശ്രീലങ്കയുടെ പ്രധാന വരുമാന മാർഗമായിരുന്ന ടൂറിസം വ്യവസായം, 2019ലെ ഈസ്റ്റർദിന സ്ഫോടന പരന്പരയും കോവിഡ് മഹാവ്യാധിയും മൂലം തകർന്നടിയുകയായിരുന്നു.
Source link