ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം


വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ചെ​​​റി​​​യ പ​​​നി​​​യും ശ്വാ​​​സ​​​ത​​​ട​​​സ​​​വും നേ​​​രിടുന്ന ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ വ​​​ക്താ​​​വ് മ​​​ത്തെ​​​യോ ബ്രൂ​​​ണി അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച റോ​​​മി​​​ലെ ജെ​​​മെ​​​ല്ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ സി​​​ടി സ്കാ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു ന്യൂ​​​മോ​​​ണി​​​യ ഇ​​​ല്ലെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ശ്വാ​​​സ​​​സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ മാ​​​റി​​​വ​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന​​​താ​​​യും വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഞാ​​​യ​​​റാ​​​ഴ്ച ത്രി​​​കാ​​​ല​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് രോ​​​ഗ​​​വി​​​വ​​​രം പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ​​​ത്. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള ജ​​​നാ​​​ല​​​യ്ക്കു പ​​​ക​​​രം വീ​​​ഡി​​​യോ ലി​​​ങ്കി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ്രാ​​​ർ​​​ഥ​​​ന ചൊ​​​ല്ലി​​​യ​​​ത്. അ​​​സു​​​ഖ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ, ദു​​​ബാ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കി​​​ല്ലെ​​​ന്നും നി​​​ശ്ച​​​യി​​​ച്ച​​​പോ​​​ലെ ശ​​​നി​​​യാ​​​ഴ്ച പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.


Source link

Exit mobile version