അവൻ പറയുന്നു: ഞങ്ങളുടെ പിന്നാലെ ആരോ ഉണ്ടായിരുന്നു; 2 ലക്ഷം പെൺകുട്ടികളെ കടത്തിയതാര്? മാസ്ക് വച്ച ആ സ്ത്രീയും
2 ലക്ഷം പെൺകുട്ടികളെ കടത്തിയതാര്? – Kollam Kidnapping Case | Child Kidnapping | Manorama Online Premium
2 ലക്ഷം പെൺകുട്ടികളെ കടത്തിയതാര്? – Kollam Kidnapping Case | Child Kidnapping | Manorama Online Premium
അവൻ പറയുന്നു: ഞങ്ങളുടെ പിന്നാലെ ആരോ ഉണ്ടായിരുന്നു; 2 ലക്ഷം പെൺകുട്ടികളെ കടത്തിയതാര്? മാസ്ക് വച്ച ആ സ്ത്രീയും
ബാലു സുധാകരൻ
Published: November 28 , 2023 07:29 PM IST
6 minute Read
‘അവർ ഒരു പേപ്പർ നീട്ടി, അമ്മച്ചിക്ക് കൊടുക്കാനെന്ന് പറഞ്ഞു. ഞാൻ വാങ്ങിയില്ല. അപ്പോഴേക്കും അബിഗേലിനെ പിടിച്ച് വലിച്ച് കാറിൽ കയറ്റി. കാറിൽ ഉണ്ടായിരുന്നവർ മാസ്ക് ഇട്ടിരുന്നു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്’
2018 ജനുവരിക്കും 2023 ജൂണിനും ഇടയിൽ മാത്രം രാജ്യത്ത് കാണാതായത് 2.75 ലക്ഷത്തിലധികം കുട്ടികളെ. ഈ തട്ടികൊണ്ടുപോകലുകളിൽ ചുക്കാൻ പിടിച്ചിട്ടുള്ളതിലേറെയും അടുത്ത പരിചയക്കാരോ ബന്ധുക്കളോ. സാങ്കേതിക വിദ്യയും സമൂഹമാധ്യമങ്ങളുടെ ഇടപെടലുകളും ശക്തമായിട്ടും ഇത്തരം കടത്തലുകൾ ഇപ്പോഴും തുടരുന്നതെങ്ങനെ?
കൊല്ലത്തുനിന്ന് കാണാതായ അബിഗേൽ സാറയുടെ അമ്മയും ബന്ധുക്കളും. (ചിത്രം: മനോരമ)
5 വയസ്സുള്ള മകളെ പതിവുപോലെ അന്നും അമ്മയാണ് സ്കൂളിൽ കൊണ്ടുവിട്ടത്. കുറച്ച് സമയം കഴിഞ്ഞ് ഒരു സ്ത്രീ സ്കൂളിലെത്തി. സന്ദർശക റജിസ്റ്ററിൽ പേരെഴുതി കെട്ടിടത്തിന് അകത്തേക്ക് കയറിയ അവർ ഉദ്യോഗസ്ഥർക്ക് നേരെ കുട്ടിയുടെ പേരേഴുതിയ പേപ്പർ നീട്ടിയശേഷം പ്രഭാത ഭക്ഷണം നൽകാനായി കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിമിഷനേരത്തിനകം വിദ്യാർഥിനി യുവതിയുടെ അടുത്തെത്തി. അവരോടുള്ള കുട്ടിയുടെ പരിചിത ഭാവത്തിലുള്ള പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന സ്കൂൾ അധികൃതർ പിന്നെ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചത് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്.
5kq5fpcjsavcja7l24tdv08asl-list mo-news-common-kollamgirlmissing 4qm1h9risbp6lelhq8otuvnmvp mo-premium-news-premium 55e361ik0domnd8v4brus0sm25-list mo-news-common-mm-premium balu-sudhakaran mo-crime-child-missing-case mo-news-common-kollamnews
Source link