സൂര്യയുടെ ‘കങ്കുവ’ 38 ഭാഷകളിൽ റിലീസ്

സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ അതിന്റെ അവസാനഘട്ട പണിപ്പുരയിലാണ്. ‘കങ്കുവ’ മൾട്ടി-പാർട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് സംവിധായകൻ ശിവ. ചിത്രത്തിന്റെ   ആദ്യ അധ്യായം 2024 വേനലവധിക്ക് സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും, ഇത് സിനിമാലോകത്തു ഒരു അദ്ഭുതപൂർവ്വമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്.
‘കങ്കുവ’ 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്‌സീവ് IMAX ഫോർമാറ്റിലും, 2D,  3D പതിപ്പിലും  പ്രദർശനം നടത്തും. ലോകമെമ്പാടുമുള്ള ഈ മഹത്തായ റിലീസ് ഇന്ത്യൻ സിനിമയ്‌ക്കായി ഇതുവരെ റിലീസ് ചെയ്യപ്പെടാത്ത പ്രദേശങ്ങളും ചാർട്ട് ചെയ്യാൻ ലക്ഷ്യമിടുന്നു.  ഇത് ആഗോള സിനിമാറ്റിക് അനുഭവങ്ങളുടെ ഒരു പുതിയ യുഗത്തെ അറിയിക്കുന്നു.

2024 ഏപ്രിൽ 11 ന് ഈ സിനിമ  റിലീസ് ചെയ്യുന്നതിനെ കുറിച്ചും സൂചനകൾ നൽകുന്നുണ്ട്. ഈ ബിഗ് ബജറ്റ് സിനിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കായി  ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ  ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സിനിമയുടെ വിപുലമായ ക്യാൻവാസിലേക്കും നൂതനമായ ചലച്ചിത്രനിർമ്മാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ്  നൽകുന്നുത് .

ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. ബോബി ഡിയോൾ വില്ലനാകുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 50 കോടിയാണ്.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

English Summary:
Suriya’s Kanguva to release in 38 languages worldwide in 3D and IMAX formats


Source link
Exit mobile version