CINEMA
നടി മീത രഘുനാഥ് വിവാഹിതയാകുന്നു
നടി മീത രഘുനാഥിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ജന്മനാടായ ഊട്ടിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഭാവി ഭർത്താവിനൊപ്പമുള്ള മീതയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
മുതൽ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീത രഘുനാഥ്.
ഗുഡ് നൈറ്റ് എന്ന സിനിമയിൽ മണികണ്ഠന്റെ ഭാര്യയുടെ വേഷത്തിലാണ് മീത എത്തിയത്. കൂർക്കം വലി മൂലം ബുദ്ധിമുട്ടുന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഫൈവ് സിക്സ് സെവൻ ഏയ്റ്റ് എന്ന ടിവി സീരിസിലൂടെയാണ് മീത അഭിനയ രംഗത്തെത്തുന്നത്.
Source link