LATEST NEWS

യുഎസിൽ 3 പലസ്തീനിയൻ വിദ്യാർഥികൾക്കു നേരെ വെടിയുതിർത്ത് അക്രമി; ഒരാളുടെ നില ഗുരുതരം

വാഷിങ്ടൻ ∙ യുഎസിലെ ബർലിങ്ടൻ സിറ്റിയിൽ മൂന്നു പലസ്തീനിയൻ വിദ്യാർഥികൾക്കു വെടിയേറ്റു;  ഒരാളുടെ നില ഗുരുതരമാണ്. വെടിയേറ്റ രണ്ടുപേർ യുഎസ് പൗരത്വം നേടിയവരും ഒരാൾ നിയമപരമായ താമസക്കാരനുമാണ്. ശനിയാഴ്ച വൈകിട്ട് വെർമണ്ട് യൂണിവിഴ്സിറ്റി ക്യാംപസിനു സമീപമായിരുന്നു സംഭവം.
വിദ്യാർഥികൾ തെരുവിലൂടെ നടക്കുമ്പോൾ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു.  ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചു പ്രതികരിക്കാൻ ബർലിങ്ടൻ പൊലീസ് തയാറായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വംശീയതയാണ് ആക്രമണത്തിനു കാരണമെന്ന് അമേരിക്കൻ അറബ് ആന്റി ഡിസ്ക്രിമിനേഷൻ കമ്മിറ്റി (എഡിസി) ആരോപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കൊല്ലപ്പെട്ട മൂന്നുപേരും കെഫിയ ധരിക്കുന്നവരും അറബിക് സംസാരിക്കുന്നവരുമാണ്. ഇവർക്കു നേരെ ആക്രോശിച്ച അക്രമി ഉടൻ തന്നെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് എഡിസി ഡയറക്ടർ ആബിദ് അയ്യൂബ് പ്രസ്താവനയിൽ പറഞ്ഞു.  നല്ല രീതിയിൽ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്, കുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.

Three young Palestinian men, Hisham Awartani, Tahseen Ali and Kenan Abdulhamid, students at Brown and other US universities, were shot last night on their way to a family dinner in Burlington, USA. Their crime? Wearing the Palestinian keffiyeh. They are critically injured. And… pic.twitter.com/OwafFkHwg4— Husam Zomlot (@hzomlot) November 26, 2023

English Summary:
Attack Against Palestinian Students In Us




Source link

Related Articles

Back to top button