ഗിരിദീപം, സെന്റ് എഫ്രേംസ് ചാന്പ്യൻമാർ
കോട്ടയം: ഗിരിദീപം സ്കൂളിന് മൂന്നു കിരീടങ്ങൾ. സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 30-ാമത് ഗിരിദീപം അഖിലേന്ത്യാ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ, 14-ാമത് സംസ്ഥാന സിബിഎസ്ഇ വിഭാഗം ബാസ്കറ്റ്ബോൾ, 10-ാമത് വോളിബോൾ ടൂർണമെന്റുകളിലാണ് ഗിരിദീപം കിരീടം നേടിയത്. ആണ്‍കുട്ടികളുടെ ജനറൽ വിഭാഗത്തിൽ ഗിരിദീപം 67-51ന് ഫാ. അഗ്നൽ സ്കൂൾ മുംബൈയെ തോൽപ്പിച്ചു. സിബിഎസ്ഇ വിഭാഗത്തിൽ ഗിരിദീപം 29-8ന് ഡി പോൾ പബ്ലിക് സ്കൂൾ കുറവിലങ്ങാടിനെ തോൽപ്പിച്ചു. വോളിബോളിൽ നേരിട്ടുള്ള സെറ്റുകൾക്ക് എസ്ഡിവിഎച്ച്എസ്എസ് പേരമംഗയെത്ത പരാജയപ്പെടുത്തി.
സ്പോർട്്സ് ഡിവിഷൻ ആണ്‍കുട്ടികളുടെ വിഭാഗം ബാസ്കറ്റ്ബോൾ ഫൈനലിൽ സെന്റ് എഫ്രേംസ് മാന്നാനം 74-49ന് നാടാർ സരസ്വതി എച്ച്എസ്എസ് തേനിയെ തോൽപ്പിച്ചു. പെണ്‍കുട്ടികളുടെ ഫൈനലിൽ ഹോളി ക്രോസ് ആഗ്ലോ ഇന്ത്യൻ സ്കൂൾ തൂത്തുക്കുടി 77-63ന് എസ്എച്ച് എച്ച്എസ്എസ് തേവരയെ പരാജയപ്പെടുത്തി.
Source link