INDIALATEST NEWS

പഞ്ചാബി ഗായകനെ വധിക്കാനെത്തി; 2 പേരെ പിടികൂടി

ന്യൂഡൽഹി ∙ വിദേശത്തുള്ള ഗുണ്ടാത്തലവൻ അർഷദീപ് സിങ്ങിന്റെ (അർഷ് ദല്ല) സംഘത്തിലെ 2 പിടികിട്ടാപ്പുള്ളികളെ ഡൽഹി പൊലീസ് ഏറ്റുമുട്ടലിൽ പിടികൂടി. ഡൽഹി അക്ഷർധാം ക്ഷേത്രത്തിനടുത്തു ഞായറാഴ്ച അർധരാത്രിയുണ്ടായ ഏറ്റുമുട്ടലിലാണു ഷാർപ് ഷൂട്ടർമാരായ രാജ്പ്രീത് സിങ് (രാജ– 25), വിരേന്ദർ സിങ് (വിമ്മി– 22) എന്നിവർ അറസ്റ്റിലായത്. പഞ്ചാബി ഗായകൻ എല്ലി മങ്കദിനെ വധിക്കാൻ ലക്ഷ്യമിട്ടെത്തിയതാണു സംഘമെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ നിന്ന് ഒരു ഗ്രനേഡും 2 തോക്കും പിടിച്ചെടുത്തിട്ടുണ്ട്. 
ഈസ്റ്റ് ഡൽഹിയിലെ മയൂർവിഹാർ ഫേസ് 1നു സമീപം നോയിഡ–അക്ഷർധാം റോഡിലാണു ഏറ്റുമുട്ടലുണ്ടായത്. വലതുകാലിനു വെടിയേറ്റ വിമ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖലിസ്ഥാൻ ബന്ധമുള്ള, കാനഡയിൽ കഴിയുന്ന അർഷ് ദല്ലയുടെ നിർദേശം അനുസരിച്ചാണ് ഇരുവരും എല്ലി മങ്കദിനെ ലക്ഷ്യമിട്ടതെന്നാണു വിവരം.

പരോളിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്നു ഇരുവരും. ബൈക്കിൽ സഞ്ചരിച്ച സംഘം പൊലീസിനു നേരെ 5 റൗണ്ട് വെടിയുതിർത്തു. 2 വെടിയുണ്ട പൊലീസിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ തറച്ചു. പൊലീസ് തിരികെ 6 റൗണ്ട് വെടിയുതിർത്തു. പിന്നീട് ഇരുവരും കീഴടങ്ങിയെന്നാണു പൊലീസ് വിശദീകരണം. കഴിഞ്ഞ മാസം പഞ്ചാബിലെ ഭട്ടിൻഡയിൽ വച്ചു എല്ലി മങ്കാദിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം വീട്ടിൽ ഇല്ലാതിരുന്നതിനാൽ അതു നടന്നില്ലെന്നും പൊലീസ് പറഞ്ഞു.

English Summary:
Delhi police arrested two peoples came to kill Pujabi singer


Source link

Related Articles

Back to top button