വെർമോണ്ട്: അമേരിക്കയിലെ വെർമോണ്ട് സർവകലാശാലയ്ക്കു സമീപം പലസ്തീൻ വംശജരായ മൂന്നു വിദ്യാർഥികൾക്കു വെടിയേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അക്രമിയായ ജേസൺ ജെ. ഈറ്റണെ(48) പോലീസ് അറസ്റ്റ് ചെയ്തു. വംശീയ ആക്രമണമാണു നടന്നതെന്നാണു സൂചന. ഹിഷാം അവാർതാനി, തഹ്സീൻ അലി, കെനാൻ അബ്ദുൾ ഹമീദ് എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരിൽ രണ്ടു പേർ യുഎസ് പൗരന്മാരും ഒരാൾ നിയമപരമായ താമസക്കാരനുമാണ്.
മൂവർക്കും ഇരുപതു വയസാണു പ്രായം. വിദ്യാർഥികൾ തെരുവിലൂടെ നടക്കവേ നാലു റൗണ്ട് വെടിവച്ചശേഷം അക്രമി കടന്നുകളയുകയായിരുന്നു. ആക്രമണസമയത്ത് രണ്ടു വിദ്യാർഥികൾ പലസ്തീൻ വസ്ത്രമായ കെഫിയ ധരിച്ചിരുന്നു. വെടിയേറ്റ രണ്ടു പേർ അപകടനില തരണം ചെയ്തു. ഒരാൾക്കു ഗുരുതര പരിക്കുണ്ട്.
Source link