ജയം ഉറപ്പിക്കാൻ ടീം ഇന്ത്യ

ഗോഹട്ടി: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ട്വന്റി 20 ക്രിക്കറ്റ് പരന്പര ജയം ഉറപ്പിക്കാൻ ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഗോഹട്ടി ബർസപാര സ്റ്റേഡിയത്തിലാണ് അഞ്ചു മത്സരപരന്പരയിലെ മൂന്നാം മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ബാറ്റർമാരുടെ കരുത്തിൽ ജയിച്ച ഇന്ത്യ പരന്പര ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. മധ്യനിര ബാറ്റർ തിലക് വർമയ്ക്കു ഫോം തിരിച്ചുപിടിക്കാനുള്ള അവസാന അവസരമാണിത്. ഈ മത്സരത്തിനുശേഷം ശ്രേയസ് അയ്യർ ടീമിനൊപ്പം ചേരും. വീണ്ടും ബാറ്റിംഗ് വിരുന്നൊരുക്കാൻ സൂര്യകുമാർ യാദവിനു കീഴിലുള്ള യുവതാരങ്ങൾ കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റിംഗിൽ ആധിപത്യം പുലർത്തുന്ന പ്രകടനമാണു പുറത്തെടുത്തത്. ബർസപാര സ്റ്റേഡിയം ബാറ്റിംഗ് പറുദീസയാണ്. ക്ഷീണിച്ച് ഓസീസ് ഒന്പതാഴ്ചയായി ഇന്ത്യയിലുള്ള ഓസീസിന്റെ സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ് വെൽ, മാർകസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവർ തുടർച്ചയായ മത്സരങ്ങളുടെ ഭാരത്താൽ ക്ഷീണിതരായിക്കുകയാണ്. അടുത്ത മാസം ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ബിഗ് ബാഷ് ട്വന്റി 20 ലീഗിലും ഇവർക്കു കളിക്കാനുള്ളതാണ്. സ്മിത്തിനാണെങ്കിൽ പാക്കിസ്ഥാനെതിരേ ടെസ്റ്റ് പരന്പരയുണ്ട്.
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി പരന്പരയിലെ ആദ്യ മത്സരത്തിൽ ബൗളർമാർ ഒന്നു പതറിയെങ്കിലും രണ്ടാം മത്സരത്തിൽ മെച്ചപ്പെടുന്ന കാഴ്ചയാണു കണ്ടത്. ആദ്യ മത്സരത്തിൽ പതറിയ പേസർ പ്രസിദ്ധ് കൃഷ്ണ രണ്ടാം മത്സരത്തിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ബാറ്റിംഗിലാണെങ്കിൽ മുൻനിര ബാറ്റർമാർ ഫോമിലാണ്. ലോകകപ്പിൽ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്ന ഇഷാൻ കിഷൻ രണ്ട് അർധ സെഞ്ചുറികളുമായി തിളങ്ങിനിൽക്കുകയാണ്. മധ്യനിരയിലേക്കെത്തുന്പോൾ റിങ്കു സിംഗിന്റെ ഫിനിഷിംഗ് ഇന്ത്യയെ മികച്ച സ്കോറിലേക്കു നയിക്കുന്നു.
Source link