മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാബല്യത്തിൽ വരുമെന്നു കന്പനി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചു. പണപ്പെരുപ്പത്തെത്തുടർന്നുണ്ടായ ഉത്പാദനച്ചെലവും നിർമാണവസ്തുക്കളുടെ വിലവർധനയുമാണു നിരക്ക് വർധിപ്പിക്കുന്നതിനു കാരണമായി കന്പനി ചൂണ്ടിക്കാട്ടുന്നത്. 3.54 ലക്ഷത്തിന്റെ ആൾട്ടോ മുതൽ 28.42 ലക്ഷത്തിന്റെ (ഡൽഹി എക്സ്-ഷോറൂം വില) മൾട്ടിപർപ്പസ് വാഹനമായ ഇൻവിക്ടോ വരെയുള്ള വാഹനങ്ങൾക്ക് ഇതോടെ വില വർധിക്കും. ഓരോ കാറിനും എത്ര രൂപയുടെ വർധനയുണ്ടാകുമെന്നു വ്യക്തമല്ല. സുസുക്കി മോട്ടോഴ്സ് ഓഹരികളുടെ വില രണ്ടു ശതമാനം വർധിപ്പിക്കാൻ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ മാരുതി കാറുകളുടെ വില വർധിപ്പിച്ചിരുന്നു. 1.1 ശതമാനം വില വർധനയാണ് അന്നുണ്ടായത്. വില വർധിച്ചെങ്കിലും കന്പനിയുടെ കാർ വില്പനയിൽ കുറവുണ്ടായിട്ടില്ല. ഒക്ടോബറിൽ 1,99,217 യൂണിറ്റ് കാറുകളാണു മാരുതിയുടേതായി നിരത്തിലിറങ്ങിയത്. ഇത് റിക്കാർഡാണ്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 19 ശതമാനം കൂടുതലുമാണ്. 2022 ഒക്ടോബറിൽ 1,67,520 യൂണിറ്റാണ് മാരുതി വിറ്റത്.
ഔഡിയും വില കൂട്ടും ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ഔഡിയും ജനുവരി ഒന്നുമുതൽ വില വർധിപ്പിക്കും. നിലവിലെ വിലയിൽനിന്നു രണ്ടു ശതമാനത്തിന്റെ വർധനയാണു കന്പനി പ്രഖ്യാപിച്ചത്. വൻ നിർമാണച്ചെലവാണു വില വർധനയ്ക്കു കാരണമെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധിലൻ പറഞ്ഞു.

Source link