ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിനു ബുക്കർ പുരസ്കാരം


ല​​​​ണ്ട​​​​ൻ: ഐ​​​​റി​​​​ഷ് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ പോ​​​​ൾ ലി​​​​ഞ്ചി​​​​ന്‍റെ ‘പ്രോ​​​​ഫെ​​​​റ്റ് സോം​​​​ഗ്’ എ​​​​ന്ന നോ​​​​വ​​​​ലി​​​​ന് 2023ലെ ​​​​ബു​​​​ക്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം. നാ​​​​ൽ​​​​പ്പ​​​​ത്തി​​​​യാ​​​​റു​​​​കാ​​​​ര​​​​നാ​​​​യ ലി​​​​ഞ്ചി​​​​ന്‍റെ അ​​​​ഞ്ചാ​​​​മ​​​​ത്തെ പു​​​​സ്ത​​​​ക​​​​മാ​​​​ണി​​​​ത്. 50,000 പൗ​​​​ണ്ട് ആ​​​​ണു പു​​​​ര​​​​സ്കാ​​​​രം. ഒ​​​​രു സാ​​​​ങ്ക​​​​ൽ​​​​പ്പി​​​​ക സ​​​​ർ​​​​ക്കാ​​​​ർ സേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റു​​​​ന്പോ​​​​ൾ രാ​​​​ജ്യ​​​​ത്തു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന ദു​​​​ര​​​​ന്ത​​​​വും ഒ​​​​രു കു​​​​ടും​​​​ബം ആ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ നേ​​​​രി​​​​ടു​​​​ന്ന​​​​തു​​​​മാ​​​​ണ് പ്രോ​​​​ഫെ​​​​റ്റ് സോം​​​​ഗി​​​​ന്‍റെ ഇ​​​​തി​​​​വൃ​​​​ത്തം. ചു​​​​രു​​​​ക്ക​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ ആ​​​​റു പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പ്രോ​​​ഫെ​​​​റ്റ് സോം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ബു​​​​ക്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡു​​​​കാ​​​​ര​​​​നാ​​​​ണ് ലി​​​​ഞ്ച്. ഐ​​​​റി​​​​സ് മ​​​​ർ​​​​ഡോ​​​​ക്, ജോ​​​​ൺ ബാ​​​​ൻ​​​​വി​​​​ൽ, റോ​​​​ഡി ഡോ​​​​യ​​​​ൽ, ആ​​​​നി എ​​​​ന്‍‌​​​​റൈ​​​​റ്റ് എ​​​​ന്നി​​​​വ​​​​രാ​​​​ണു മു​​​​ന്പ് ബു​​​​ക്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ ഐ​​​​റി​​​​ഷ് എ​​​​ഴു​​​​ത്തു​​​​കാ​​​​ർ. റെ​​​​ഡ് സ്കൈ ​​​​ഇ​​​​ൻ മോ​​​​ണിം​​​​ഗ് ആ​​​​ണ് ലി​​​​ഞ്ചി​​​​ന്‍റെ ആ​​​​ദ്യ നോ​​​​വ​​​​ൽ. ദി ​​​​ബ്ലാ​​​​ക്ക് സ്നോ, ​​​​ഗ്രേ​​​​സ് ബി​​​​യോ​​​​ണ്ട് ദ ​​​​സീ എ​​​​ന്നി​​​​വ​​​​യാ​​​​ണു മ​​​​റ്റു നോ​​​​വ​​​​ലു​​​​ക​​​​ൾ. നേ​​​​രത്തേ ഇ​​​​ദ്ദേ​​​​ഹം അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ സ​​​​ൺ​​​​ഡേ ട്രി​​​​ബ്യൂ​​​​ൺ പ​​​​ത്ര​​​​ത്തി​​​​ൽ സി​​​​നി​​​​മാ നി​​​​രൂ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ ബു​​​​ക്ക​​​​ർ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വും ശ്രീ​​​​ല​​​​ങ്ക​​​​ൻ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നു​​​​മാ​​​​യ ഷേ​​​​ഹാ​​​​ൻ ക​​​​രു​​​​ണ​​​​തി​​​​ല​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പോ​​​​ൾ ലി​​​​ഞ്ച് പു​​​​ര​​​​സ്കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​ത്. ല​​​​ണ്ട​​​​നി​​​​ലെ ബി​​​​ല്ലിം​​​​ഗ്സ്ഗേ​​​​റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു പു​​​​ര​​​​സ്കാ​​​​ര വി​​​​ത​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങ് ന​​​​ട​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ചേ​​​​ത​​​​ന മാ​​​​രു​​​​വി​​​​ന്‍റെ ‘വെ​​​​സ്റ്റേ​​​​ൺ ലെ​​​​യ്ൻ’ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു കൃ​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു പോ​​​​ൾ ലി​​​​ഞ്ചി​​​​ന്‍റെ പ്രോ​​​​ഫെ​​​​റ്റ് സോം​​​​ഗ് ബു​​​​ക്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ​​​​ത്. സാ​​​​റാ ബേ​​​​ൺ​​​​സ്റ്റെ​​​​യി​​​​ന്‍റെ ‘സ്റ്റ​​​​ഡി ഫോ​​​​ർ ഒ​​​​ബി​​​​ഡി​​​​യ​​​​ൻ​​​​സ്’, ജൊ​​​​നാ​​​​ഥ​​​​ൻ എ​​​​സ്കോ​​​​ഫെ​​​​റി​​​​യു​​​​ടെ ‘ഇ​​​​ഫ് ഐ ​​​​സ​​​​ർ​​​​വൈ​​​​വ് യു’, ​​​​പോ​​​​ൾ ഹാ​​​​ർ​​​​ഡിം​​​​ഗി​​​​ന്‍റെ ‘ദ ​​​​അ​​​​ത​​​​ർ ഈ​​​​ഡ​​​​ൻ’, പോ​​​​ൾ മ​​​​റെ​​​​യു​​​​ടെ ‘ദി ​​​​ബീ സ്റ്റിം​​​​ഗ്’ എ​​​​ന്നി​​​​വ​​​​യാ​​​​ണു ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലെ​​​​ത്തി​​​​യ മ​​​​റ്റു കൃ​​​​തി​​​​ക​​​​ൾ.


Source link

Exit mobile version