യു.എസ്സിലെ ഇന്ത്യന്‍ അംബാസഡറെ വളഞ്ഞ് ഖലിസ്താന്‍ അനുകൂലികള്‍, വിഡ്ഢികളെന്ന് ബി.ജെ.പി നേതാവ്


ന്യൂയോര്‍ക്ക്: യു.എസ്സിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവിനെ വളഞ്ഞ് ഖലിസ്താന്‍ വിഘടനവാദികളെ അനുകൂലിക്കുന്നവര്‍. ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തരണ്‍ജിത്തിനെ ഒരുസംഘം ആളുകള്‍ വളഞ്ഞത്. ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് കാരണം തരണ്‍ജിത്താണെന്ന് അവര്‍ ആരോപിച്ചു. ഗുര്‍പത്‌വന്ത് സിങ് പന്നുനിനെ കൊല്ലാന്‍ തരണ്‍ജിത് പദ്ധതിയിട്ടിരുന്നുവെന്നും വിഘടനവാദികളെ അനുകൂലീക്കുന്നവര്‍ ആരോപിച്ചു. ഇന്ത്യന്‍ അംബാസഡറെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്ന ഖലിസ്താന്‍ അനുകൂലികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബി.ജെ.പി വക്താവ് ആര്‍.പി സിങ്ങാണ് ഈ വീഡിയോ പങ്കുവെച്ചത്.


Source link

Exit mobile version