വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി പുതിയ സര്‍ക്കാര്‍. ചെറുപ്പക്കാര്‍ സിഗരറ്റ് വാങ്ങുന്നത് നിരോധിച്ച നടപടിയില്‍നിന്നാണ് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നത്.2008-നു ശേഷം ജനിച്ചവര്‍ക്ക് 2024 മുതല്‍ സിഗരറ്റ് വില്‍ക്കരുത് എന്നായിരുന്നു ജസീന്ത ആര്‍ഡേണ്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം വ്യവസ്ഥചെയ്തിരുന്നത്. ഭാവി തലമുറയെ പൂര്‍ണമായും പുകവലി മുക്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. നികുതി ഇളവുകള്‍ അനുവദിക്കുന്നതിന് പണം കണ്ടെത്താനാണ് നിരോധനം പിന്‍വലിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
Source link