‘ടർബോ ജോസ്’ ആയി മമ്മൂട്ടി എത്തി; ഫസ്റ്റ്ലുക്ക്

‘കണ്ണൂർ സ്‌ക്വാഡ്’, ‘കാതൽ ദ് കോർ’ തുടങ്ങിയ സിനിമകളുടെ വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ എത്തുന്ന ‘ടർബോ’യുടെ ഫസ്റ്റ്ലുക്ക് റിലീസായി. കറുപ്പ് ഷർട്ടും മുണ്ടും ഉടുത്ത് കഴുത്തിലൊരു കുരിശു മാലയുമായ് നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. പുറകിൽ ഒരു കൂട്ടം ആളുകൾ ഓടി വരുന്നതായും കാണാം. തല്ലിനു മുന്‍പുള്ള രംഗമാണിതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. 
മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായെത്തുന്ന ഈ മാസ് ആക്‌ഷൻ  ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ.–അഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ്–ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

English Summary:
‘Turbo’ first look: Mammootty stuns in stylish look


Source link
Exit mobile version