CINEMA

ബേസിലിന്റെ വില്ലനായി പൃഥ്വി; ‘ഗുരുവായൂരമ്പലനടയിൽ’ ജോയിൻ ചെയ്ത് താരം

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്നു. ചിത്രത്തില്‍‌ പൃഥ്വിരാജ് ജോയിൻ ചെയ്തു എന്നതാണ് പുതിയ വാർത്ത.

സിനിമയിൽ പൃഥ്വിയുടേത് നെഗറ്റിവ് റോളാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു. 

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. മുഴുനീള കോമഡി എന്റർടെയ്നറായാണ് സിനിമ ഒരുങ്ങുന്നത്.

ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ റിനി ദിവാകർ, ആർട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ.

English Summary:
Prithviraj Sukumaran starts shooting for Guruvayoor Ambalanadayil; location video is out


Source link

Related Articles

Back to top button