LATEST NEWS

ആക്രമണമുണ്ടായത് പ്രദീപ് ആന്റണിയെ വിമർശിച്ചതിനു പിന്നാലെ: നടി വനിതാ വിജയകുമാർ


ചെന്നൈ ∙ തമിഴ് ബിഗ് ബോസ് താരത്തെ വിമർശിച്ചതിനു പിന്നാലെയാണ് തനിക്കുനേരെ ആക്രമണമുണ്ടായതെന്ന് നടിയും റിയാലിറ്റി ഷോ മുൻ താരവുമായ വനിതാ വിജയകുമാർ. മുഖത്തു സാരമായി പരുക്കേറ്റ നടി ചികിത്സ തേടി. സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ മത്സരാർഥിയായിരുന്നു വനിത. 
ബിഗ് ബോസ് സീസൺ അവസാനിച്ച ശേഷവും സമൂഹ മാധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമായ വനിതാ വിജയകുമാർ പിന്നീട് യുട്യൂബ് ചാനൽ തുടങ്ങി വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വനിതാ വിജയകുമാറിന്റെ മകൾ ജോവികയും ബിഗ് ബോസ് സീസൺ 7ൽ പങ്കെടുക്കുന്നുണ്ട്. ഇതേ ഷോയിൽ നിന്നു പുറത്തായ പ്രദീപ് ആന്റണിയെന്ന താരത്തെ ബിഗ് ബോസ് റിവ്യൂ എന്ന യുട്യൂബ് ചാനലിലൂടെ നടി വിമർശിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് തനിക്കു നേരെ ആക്രമണമുണ്ടായതെന്ന് ഇവർ ആരോപിക്കുന്നു. സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ തന്റെ മുന്നിലെത്തിയ അജ്ഞാതൻ താൻ പ്രദീപിന്റെ അനുയായി ആണെന്നു പറഞ്ഞ് മുഖത്തടിച്ചെന്നും അപഹസിച്ചെന്നും വനിത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മുഖത്തേറ്റ പരുക്കിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.


Source link

Related Articles

Back to top button