‘എൽഡിഎഫ് ഭരിക്കുമ്പോൾ ലീഗിനു ഡിമാൻഡ്; മലബാറിൽ കോൺഗ്രസ് ഇല്ലാതാകും’


ആലപ്പുഴ∙ എൽഡിഎഫ് ഭരിക്കുമ്പോൾ മുസ്‌ലിംലീഗിനാണു ഡിമാൻഡ് എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിനെ കൂടെ നിർത്താൻ മത്സരമാണ്. എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത് അധഃസ്ഥിത വിഭാഗങ്ങളാണ്. അതു ലീഗിനെ കൂട്ടുപിടിച്ചല്ല. ശ്രമിച്ചിട്ടും ലീഗിനെ കിട്ടാത്തത് ഇടതുപക്ഷത്തിനു വലിയ അടിയായി എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.  
യുഡിഎഫിൽ കൂടുതൽ സീറ്റ് കിട്ടാൻ വില പേശുകയാണ് ലീഗ്. ഈ അടവുനയത്തിലൂടെ മലബാറിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ലീഗിനു പിന്നാലെ നടന്ന് എൽഡിഎഫ് അഭിമാനം കളയരുത്. എൽഡിഎഫിന്റെ സമീപനം സാധാരണക്കാർ ഇഷ്ടപ്പെടുന്നില്ല. മുസ്‌ലിം സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാരെ കൊണ്ടുവരൂ. രാഷ്ട്രീയ പാർട്ടിയായ ലീഗിനെയല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

ക്ഷേമ പെൻഷൻ ഉമ്മൻ ചാണ്ടി കുടിശികയാക്കിയെന്നായിരുന്നു ആക്ഷേപം. ഇപ്പോൾ 4 മാസം കുടിശികയായി. ഉള്ളവർക്കു പിന്നെയും കൊടുക്കുന്നു. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങുമ്പോൾ ട്രഷറിയിൽനിന്നു പണം കൊടുക്കുന്നു. പക്ഷേ, ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ല. എല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമായി എന്നും അദ്ദേഹം ആരോപിച്ചു.


Source link
Exit mobile version