ഗിരിദീപം ബാസ്കറ്റ് ഫൈനൽ ഇന്ന്
കോട്ടയം: 30-ാമത് ഗിരിദീപം ഓൾ ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ഫൈനൽ ഇന്ന്. പെണ്‍കുട്ടികളിൽ എസ്എച്ച് എച്ച്എസ്എസ് തേവരയും ആണ്‍കുട്ടികളിൽ ഫാ. ആഗ്നൽ മുംബൈയും ഫൈനലിൽ പ്രവേശിച്ചു. സ്പോർട്സ് ഡിവിഷൻ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലിൽ സെന്റ് എഫ്രേംസ് മാന്നാനം നാടാർ സരസ്വതി വിദ്യാലയ തേനിയെ നേരിടും. പെണ്‍കുട്ടികളുടെ സെമി ഫൈനലിൽ എസ്എച്ച് തേവര 63-25ന് സെന്റ്. ജോസഫ്സ് ജിഎച്ച്എസ്എസ് സേലത്തെ തോൽപ്പിച്ചു. ഫാ.ആഗ്നൽ മുംബൈ 69-54ന് എസ്എച്ച് എച്ച്എസ്എസ് കിളിമലയെ തോൽപ്പിച്ചു. ആണ്‍കുട്ടികളുടെ സിബിഎസ്ഇ വിഭാഗം ഫൈനലിൽ ഗിരിദീപം ഡിപോൾ പബ്ലിക് സ്കൂൾ കുറവിലങ്ങാടിനെ നേരിടും.
Source link