ആഴ്സണൽ ഒന്നാമത്; ചെൽസിയെ ന്യൂകാസിൽ തകർത്തു

ബ്രെന്റ്ഫോർഡ്/ന്യൂകാസിൽ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കളി അവസാനത്തോടടുത്തപ്പോൾ, കെയ് ഹാവെർട്സ് നേടിയ ഗോളിൽ ആഴ്സണലിനു ജയം. എവേ മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിനു ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തി. 89-ാം മിനിറ്റിലാണ് ഹെവർട്സ് വല കുലുക്കിയത്. ജയത്തോടെ ആഴ്സണൽ ഒന്നാം സ്ഥാനത്തെത്തി. 13 കളിയിൽ പീരങ്കിപ്പടയ്ക്ക് 30 പോയിന്റാണുള്ളത്.
ചെൽസിക്കു വൻ തോൽവി എവേ പോരാട്ടത്തിൽ ചെൽസിയെ ന്യൂകാസിൽ യുണൈറ്റഡ് 4-1ന് കീഴടക്കി. ന്യൂകാസിലിനായി അലക്സാണ്ടർ ഇസാക് (13’), ജമാൽ ലാസ് സെല്ലാസ് (60’), ജോയലിന്റണ് (61’), ആന്റണി ഗോർഡണ്‍ (83’) എന്നിവർ ഗോൾ നേടി. ചെൽസിക്കായി റഹീം സ്റ്റെർലിംഗ് (23’) ആണ് വല കുലുക്കിയത്.
Source link