നേട്ടം തുടർന്ന് വിപണി

ഓഹരി അവലോകനം / സോണിയ ഭാനു വർഷാന്ത്യത്തോട് അടുക്കുംതോറും വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനയ്ക്കു തിടുക്കം കാണിക്കുമോയെന്ന ഭീതിക്കിടെ, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും പ്രാദേശിക നിക്ഷേപകരും പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ചു. ഇത് തുടർച്ചയായ നാലാം വാരവും ഇന്ത്യൻ വിപണിക്കു നേട്ടമുണ്ടാക്കി. നിഫ്റ്റി 62 പോയിന്റും സെൻസെക്സ് 175 പോയിന്റും പ്രതിവാര മികവിലാണ്. ഒരു മാസത്തിനിടെ നിഫ്റ്റി 513 പോയിന്റും സെൻസെക്സ് 1398 പോയിന്റും ഉയർന്നു. നിഫ്റ്റി ഫ്യൂച്ചർ കൂടുതൽ കരുത്തു പ്രകടിപ്പിക്കുന്നു. ഓപ്പണ്‍ ഇൻട്രസ്റ്റ് മുൻവാരത്തിലെ 1.25 കോടിയിൽനിന്ന് 1.30 കോടിയായി ഉയർന്നു. വിപണി നവംബർ സീരീസ് സെറ്റിൽമെന്റിന് ഒരുങ്ങുകയാണ്. ഗുരു നാനാക്ക് ജയന്ത്രി പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ വ്യാഴാഴ്ചത്തെ സെറ്റിൽമെന്റിന് കേവലം മൂന്നു പ്രവൃത്തിദിനങ്ങൾ മാത്രം ബാക്കി. നിഫ്റ്റിയിൽ പോര് കാളകളും കരടികളുമായുള്ള ശക്തമായ ദ്വന്ദ്വയുദ്ധത്തിനു വാരമധ്യം വിപണി സാക്ഷ്യം വഹിക്കാം. വാരാന്ത്യം 19,827 പോയിന്റിൽ നിലകൊള്ളുന്ന ഫ്യൂച്ചേഴ്സ് 19,730ലെ സപ്പോർട്ട് നിലനിർത്തിയാൽ 19,900-20,030 വരെ മുന്നേറും. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഉൗഹക്കച്ചവടക്കാർ ഒഴികെയുള്ളവർ ഈവാരം വിട്ടുനിൽക്കുന്നതാവും അഭികാമ്യം. നിഫ്റ്റി 19,731 പോയിന്റിൽനിന്ന് 19,677 റേഞ്ചിലേക്കുള്ള പരീക്ഷണങ്ങൾക്കിടെ കരുത്ത് കൈവരിച്ചു. പ്രതിരോധമായ 19,921 ലക്ഷ്യമാക്കി നിഫ്റ്റി ചുവടുവച്ചെങ്കിലും 19,872 വരെയേ ഉയരാനായുള്ളു. ഇതിനിടെ, ഒരു വിഭാഗം ലാഭമെടുപ്പിനിറങ്ങിയത് സൂചികയെ അൽപ്പം തളർത്തി. അവസാന രണ്ടു ദിവസങ്ങളിൽ വിദേശ ഫണ്ടുകൾ നിക്ഷപകരായി അണിനിരന്നതു വൻ തകർച്ചയിൽനിന്ന് വിപണിക്കു താങ്ങ് സമ്മാനിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 19,794 പോയിന്റിലാണ്. ഈവാരം 19,690 പോയിന്റിലെ ആദ്യ സപ്പോർട്ട് നിലനിർത്തി 19,885ലേക്കും 19,976ലേക്കും ഉയരാനുള്ള ശ്രമം വിജയം കണ്ടാൽ മുന്നേറ്റം 20,030 വരെ തുടരാം. അതേസമയം, ആദ്യ സപ്പോർട്ടിൽ പിടിച്ചുനിൽക്കാൻ ക്ലേശിക്കേണ്ടിവന്നാൽ 19,586ൽ താങ്ങ് ലഭിക്കും. വിപണിയിലെ നിക്ഷേപ മനോഭാവം കണക്കിലെടുത്താൽ ഡിസംബറിൽ സൂചിക 20,300-20,500നെ ലക്ഷ്യമാക്കുമെന്നാണു വിലയിരുത്തൽ.
മറ്റു സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടാണ്. ഇത് ലാഭമെടുപ്പിന് ഉൗഹക്കച്ചവടക്കാരെ പ്രേരിപ്പിക്കും. ഡെയ്ലി ചാർട്ടിൽ എംഎസിഡി അനുകൂലമായാണ് നീങ്ങുന്നതെങ്കിലും വീക്ലി ചാർട്ടിലെ ദുർബലാവസ്ഥ കുതിപ്പിനെ പിടിച്ചുനിർത്താം. ചാഞ്ചാടി സെൻസെക്സ് ബോംബെ സെൻസെക്സ് 65,794 പോയിന്റിൽനിന്ന് 66,229 പോയിന്റ് വരെ കയറിയ ഘട്ടത്തിൽ, മുൻനിര ഓഹരികളിലെ വിൽപ്പന സമ്മർദംമൂലം അൽപ്പം തളർന്ന സെൻസെക്സ് ക്ലോസിംഗിൽ 65,970 പോയിന്റിലാണ്. 66,281ലും 66,592ലും പ്രതിരോധമുണ്ട്. വിൽപ്പന സമ്മർദമുണ്ടായാൽ 65,606-65,242ൽ താങ്ങ് പ്രതീക്ഷിക്കാം. വാരാവസാനം വിദേശഫണ്ടുകൾ രണ്ടു ദിവസം നിക്ഷേപത്തിനു കാണിച്ച ഉത്സാഹം ഈവാരം തുടർന്നാൽ സ്ഥിതിഗതികളിൽ കാര്യമായ മാറ്റം സംഭവിക്കാം. ഈ വർഷം 96,349 കോടി രൂപയുടെ നിക്ഷേപം വിദേശഫണ്ടുകൾ നടത്തി. പോയവാരം ഇത് 2881 കോടിയായിരുന്നു. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശഫണ്ടുകൾ 1409 കോടി രൂപയുടെ വിൽപ്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും വാങ്ങലുകാരായി നിലകൊണ്ട് 2112 കോടിയുടെ ഓഹരികൾ ശേഖരിച്ചു. അന്താരാഷ്ട്ര സ്വർണവില ഉയർന്നു. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1981 ഡോളറിൽനിന്ന് 2000വും കടന്ന് 2008.50 വരെ കയറി. 2009ലെ പ്രതിരോധം മറികടക്കാനായിട്ടില്ലെങ്കിലും ഈ തടസം ഭേദിക്കുന്നതോടെ 2024നെ ലക്ഷ്യമാക്കും. വാരാന്ത്യം നിരക്ക് 2001 ഡോളറിലാണ്. രൂപയ്ക്കു രക്ഷയില്ല ഡോളറിനു മുന്നിൽ രൂപയുടെ ദുർബലാവസ്ഥ വിട്ടുമാറുന്നില്ല. ഡിസംബറിലേക്കു പ്രവേശിക്കുന്നതോടെ വിദേശ ഇടപാടുകാർ ബാധ്യതകൾ വിറ്റുമാറാനുള്ള നീക്കം നടത്തും. ഇതു പരിഗണിച്ചാൽ, രൂപ കൂടുതൽ പരിങ്ങലിലാവും. 83.24ൽ നിന്നും റിക്കാർഡ് തകർച്ചയായ 83.38 എന്ന നിലയിലേക്ക് നീങ്ങിയശേഷം ക്ലോസിംഗിൽ 83.36ലാണ്. രൂപയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 83.52ലേക്കും തുടർന്ന് 83.72ലേക്കും നീങ്ങാം. വിദേശനാണയ കരുതൽശേഖരത്തിൽ വർധനയാണ്. നവംബർ 17ന് അവസാനിച്ച വാരം കരുതൽ ധനം 5.077 ബില്യണ്‍ ഡോളർ വർധിച്ച് 595.397 ബില്യണ്‍ ഡോളറായി ഉയർന്നുവെന്നാണ് റിസർവ് ബാങ്ക് കണക്ക്.

Source link