SPORTS

കാര്യവട്ടത്ത് ഇന്ത്യക്കു ജയം


തോ​​മ​​സ് വ​​ർ​​ഗീ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ഴ മാ​​റി നി​​ന്ന കാ​​ര്യ​​വ​​ട്ട​​ത്ത് ടീം ​​ഇ​​ന്ത്യ റ​​ണ്‍​മ​​ഴ​​യി​​ൽ ഓ​​സ്ട്രേ​​ല​​യയ്​​ക്കു തോ​​ൽ​​വി. ഓ​​സ്ട്രേ​​ലി​​യ​​യെ 44 റ​​ണ്‍​സി​​നു തോ​​ൽ​​പ്പി​​ച്ച് ഇ​​ന്ത്യ അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ട്വ​​ന്‍റി 20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ 2-0ന് ​​മു​​ന്നി​​ലെ​​ത്തി. സ്കോ​​ർ: ഇ​​ന്ത്യ 235/4 (20). ഓ​​സ്ട്രേ​​ലി​​യ 191/9 (20) ടോ​​സ് നേ​​ടി​​യ ഓ​​സീ​​സ് നാ​​യ​​ക​​ൻ മാ​​ത്യു വേ​​ഡ് ഇ​​ന്ത്യ​​യെ ബാ​​റ്റിം​​ഗി​​നു വി​​ടു​​ക​​യാ​​യി​​രു​​ന്നു. ഈ ​​തീ​​രു​​മാ​​നം തെ​​റ്റാ​​യി​​പ്പോ​​യി എ​​ന്ന വ്യ​​ക്ത​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​രു​​ടെ പ്ര​​ക​​ട​​നം. ബാ​​റ്റിം​​ഗ് ക​​രു​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ട്വ​​ന്‍റി20 ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ്കോ​​റാ​​ണ് ഇ​​ന്ത്യ കാ​​ര്യ​​വ​​ട്ടം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഋ​​തു​​രാ​​ജ് ഗെ​​യ്ക്വാ​​ദും (58), യ​​ശ്വ​​സി ജ​​യ്സ്വാ​​ളും (53), പി​​ന്നാ​​ലെ​​യെ​​ത്തി​​യ ഇ​​ഷാ​​ൻ കി​​ഷ​​നും (52) അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി മി​​ന്നും പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ ഒ​​ൻ​​പ​​തു പ​​ന്തി​​ൽ 31 റ​​ണ്‍​സ് നേ​​ടി​​യ റി​​ങ്കു സിം​​ഗും പ​​ത്ത് പ​​ന്തി​​ൽ 19 റ​​ണ്‍​സു​​മാ​​യി ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​റും ഇ​​ന്ത്യ​​യെ വ​​ൻ സ്കോ​​റി​​ലെ​​ത്തി​​ച്ചു. നാ​​ല് ഓ​​വ​​റി​​ൽ ഇ​​ന്ത്യ 50 ക​​ട​​ന്നു. ന​​ഥാ​​ൻ ഇ​​ല്ലി​​സ് എ​​റി​​ഞ്ഞ ആ​​റാം ഓ​​വ​​റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു ബൗ​​ണ്ട​​റി​​ക​​ൾ നേ​​ടി​​യ ജ​​യ്സ്വാ​​ൾ ഈ ​​ഓ​​വ​​റി​​ൽ അ​​ർ​​ധ സെ​​ഞ്ചു​​റി​​യും തി​​ക​​ച്ചു. 24 പ​​ന്തി​​ൽ ര​​ണ്ടു സി​​ക്സ​​റും ഒ​​ൻ​​പ​​തു ബൗ​​ണ്ട​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​യി​​രു​​ന്നു അ​​ർ​​ധ സെ​​ഞ്ചു​​റി. ഇ​​തേ ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ൽ ആ​​ദം സാം​​പ പി​​ടി​​ച്ച് ജ​​യ്സ്വാ​​ൾ പു​​റ​​ത്താ​​യി. 77 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഓ​​പ്പ​​ണ​​ർ​​മാ​​ർ സ്ഥാ​​പി​​ച്ച​​ത്.

തു​​ട​​ർ​​ന്നെ​​ത്തി​​യ ഇ​​ഷാ​​ൻ കി​​ഷ​​ൻ മെ​​ല്ലെ ബാ​​റ്റിം​​ഗ് താ​​ളം ക​​ണ്ടെ​​ത്തി. 9.4 -ാം ഓ​​വ​​റി​​ൽ ഇ​​ന്ത്യ​​ൻ സ്കോ​​ർ നൂറിലെ​​ത്തി. 10 ഓ​​വ​​ർ പി​​ന്നി​​ട്ട​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ സ്കോ​​ർ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 101 എ​​ന്ന നി​​ല​​യി​​ൽ. 14.4-ാം ഓ​​വ​​റി​​ൽ ഇ​​ഷാ​​ൻ കി​​ഷ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ത​​ൻ​​വീ​​ർ സം​​ഗ​​യു​​ടെ പ​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി​​യാ​​ണ് ഇ​​ഷാ​​ൻ 50 ക​​ട​​ന്ന​​ത്. 29 പ​​ന്തി​​ലാ​​യി​​രു​​ന്നു ഈ ​​നേ​​ട്ടം. വൈ​​കാ​​തെ ത​​ന്നെ കി​​ഷ​​ൻ പു​​റ​​ത്താ​​യി. കി​​ഷ​​ൻ-​​ഗെ​​യ്ക്‌വാ​​ദ് കൂ​​ട്ടു​​കെ​​ട്ടി​​ൽ 87 റ​​ണ്‍​സാ​​ണ് പി​​റ​​ന്ന​​ത്. ഗെ​​യ്ക്‌വാ​​ദ് 17.1 -ാം ഓ​​വ​​റി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന് കൂ​​ടു​​ത​​ൽ നേ​​രം ക്രീ​​സി​​ൽ നി​​ൽ​​ക്കാ​​നാ​​യി​​ല്ല. ഗെ​​യ്ക് വാ​​ദും റി​​ങ്കു സിം​​ഗും 10 പ​​ന്തി​​ൽ 32 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ നാ​​ലു വി​​ക്ക​​റ്റി​​ന് 58 എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന ഓ​​സീ​​സി​​നെ സ്റ്റോ​​യി​​നി​​സ്-​​ടി ഡേ​​വി​​ഡ് സ​​ഖ്യം കൂ​​റ്റ​​ൻ അ​​ടി​​ക​​ളു​​മാ​​യി ഞെ​​ട്ടി​​ച്ചു. 38 പ​​ന്തി​​ൽ 81 റ​​ണ്‍​സ് നേ​​ടി​​യ ഈ ​​സ​​ഖ്യ​​ത്തെ ടിം ​​ഡേ​​വി​​ഡി​​നെ (37) പു​​റ​​ത്താ​​ക്കി ര​​വി ബി​​ഷ്ണോ​​യ് ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കി. അ​​ടു​​ത്ത ഓ​​വ​​റി​​ൽ സ്റ്റോ​​യി​​നി​​സും (45) പു​​റ​​ത്താ​​യ​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വി​​ക്ക​​റ്റ് വീ​​ഴ്ച​​ക​​ൾ പെ​​ട്ടെ​​ന്നാ​​യി. അ​​വ​​സാ​​നം ക്യാ​​പ്റ്റ​​ൻ വേ​​ഡി​​ന്‍റെ (42*) ഒ​​റ്റ​​യാ​​ൾ പ്ര​​ക​​ട​​നം ന​​ട​​ത്തി​​യെ​​ങ്കി​​ലും വി​​ജ​​യ​​ല​​ക്ഷ്യം അ​​ക​​ലെ​​യാ​​യി​​രു​​ന്നു. പ്ര​​സി​​ദ്ധ് കൃ​​ഷ്ണ, ബി​​ഷ്ണോ​​യി എ​​ന്നി​​വ​​ർ മൂ​​ന്നു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.


Source link

Related Articles

Back to top button