LATEST NEWS

കോഴിക്കോട്ട് നവകേരളബസിന് നേരെ ചീമുട്ട എറിയാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പിടികൂടി

കോഴിക്കോട്∙ ഉളളിയേരിയില്‍ മുഖ്യമന്ത്രി സഞ്ചരിച്ച നവകേരളബസിനു നേരെ ചീമുട്ട എറിയാന്‍ ശ്രമിച്ച ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് പിടികൂടി.  കൊയിലാണ്ടിയിൽ കേരള ബസിനു നേരെ കരിങ്കൊടി കാണിച്ച 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡ‌ന്റ് തൻഹീർ കൊല്ലം, കെഎസ്‍യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ.ജാനിബ്, എം.സായിഷ്, കെ.മുഹമ്മദ് ഷഹീർ, കെ.എം.ആദർശ്, ഷംനാസ് മൂടാടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയനു നേരെ എരഞ്ഞിപ്പാലം ജങ്ഷനിൽ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകനെ പൊലീസ് തടയുന്നു. (ചിത്രം: വിധുരാജ് ∙ മനോരമ)

നവകേരള യാത്ര കടന്നുപോകുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അത്തോളി പൊലീസ് കരുതൽ തടങ്കലിലാക്കി. ഉള്ളിയേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷമീൻ പുളിക്കൂൽ, കെഎസ്‍യു സംസ്ഥാന കമ്മിറ്റി അംഗം റനീഫ് മുണ്ടോത്ത്, മണ്ഡലം സെക്രട്ടറിമാരായ അൻവർ ചിറക്കൽ, അനഫി ഒള്ളൂർ എന്നിവരെയാണു കരുതൽ തടങ്കലിലാക്കിയത്. ഉള്ളിയേരി വഴിയാണു മന്ത്രിമാരുടെ ബസ് ബാലുശ്ശേരിയിലേക്ക് പോയത്. 

മുഖ്യമന്ത്രി പിണറായി വിജയനു നേരെ എരഞ്ഞിപ്പാലം ജങ്ഷനിൽ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകനെ പൊലീസ് തടയുന്നു. (ചിത്രം:വിധുരാജ്∙മനോരമ)

English Summary:
Police arrested Youth Congress workers who showed black flag to Nava Kerala Bus


Source link

Related Articles

Back to top button