ന്യൂഡൽഹി ∙ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (പിഐഐ) ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ്ക്രോസും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. ഫൊട്ടോഗ്രഫി വിഭാഗത്തിൽ രണ്ടാം സ്ഥാനം (70,000 രൂപ) മലയാള മനോരമ കോട്ടയം യൂണിറ്റിലെ ഫൊട്ടോഗ്രഫർ ജിൻസ് മൈക്കിളിന്. പ്രളയകാലത്തു വീടുനഷ്ടമായ കുടുംബത്തിന്റെ ജീവിതദുരിതം പകർത്തിയ ചിത്രത്തിനാണു പുരസ്കാരം. ഒന്നാം സ്ഥാനം എസ്.എൽ.ശാന്ത് കുമാറിന് (ടൈംസ് ഓഫ് ഇന്ത്യ, ഒരു ലക്ഷം രൂപ)
English Summary:
Award to photographer Jins Michael
Source link