സ്‌പെഷല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്


പാ​​​മ്പാ​​​ടി: ബ്ര​​​ദ​​​ര്‍ ഫോ​​​ര്‍ത്തു​​​നാത്തൂസ് മെ​​​മ്മോ​​​റി​​​യ​​​ല്‍ അ​​​ഖി​​​ല കേ​​​ര​​​ള സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍ ഫു​​​ട്‌​​​ബോ​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റ് പാ​​​മ്പാ​​​ടി സെ​​​ന്‍റ് ജോ​​​ണ്‍ ഓ​​​ഫ് ഗോ​​​ഡ് സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് കേ​​​ര​​​ള ചെ​​​യ​​​ര്‍മാ​​​ന്‍ എം.​​​കെ. ജ​​​യ​​​രാ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് കേ​​​ര​​​ള ഏ​​​രി​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ന്‍ചി​​​റ സി​​​എം​​​ഐ, മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഫു​​​ട്‌​​​ബോ​​​ള​​​ര്‍ കെ.​​​ടി ചാ​​​ക്കോ. സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് കേ​​​ര​​​ള സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ര്‍ റാ​​​ണി ജോ, ​​​പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം അ​​​നീ​​​ഷ് ഗ്രാ​​​മ​​​റ്റം, സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ഫ്രാ​​​ന്‍സി​​​സ് മ​​​ണ്ണാ​​​പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഫാ. ​​​ആ​​​ന്റ​​​ണി കി​​​ഴ​​​ക്കേ​​​വീ​​​ട്ടി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​യ്ഡ് ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​റോ​​​യി വ​​​ട​​​ക്കേ​​​ല്‍ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ര്‍വ​​​ഹി​​​ച്ചു. ബേ​​​ബി തോ​​​മ​​​സ്. സൂ​​​സ​​​മ്മ ബേ​​​ബി, ദി​​​പൂ ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ഹൈ​​​യ​​​ര്‍ എ​​​ബി​​​ലി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​ന്‍സാ​​​ര്‍ സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍ മ​​​ല​​​പ്പു​​​റം ഒ​​​ന്നാം സ്ഥാ​​​ന​​​വും കൊ​​​ത്ത​​​ലം​​​ഗോ സ്പ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍ നി​​​ല​​​മ്പൂ​​​ര്‍ ര​​​ണ്ടാം സ്ഥാ​​​ന​​​വും കാ​​​ര്‍മ​​​ല്‍ ജോ​​​തി അ​​​ടി​​​മാ​​​ലി മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. ലോ​​​വ​​​ര്‍ എ​​​ബി​​​ലി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഫാ​​​ദ​​​ര്‍ ടെ​​​സ സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍ വ​​​യ​​​നാ​​​ട് ഒ​​​ന്നാം സ്ഥാ​​​ന​​​വും, ആ​​​ശാ​​​നി​​​ല​​​യം പൊ​​​ന്‍കു​​​ന്നം ര​​​ണ്ടാം സ്ഥാ​​​ന​​​വും, സ്‌​​​നേ​​​ഹ​​​ദീ​​​പ്തി മ​​​ണ്ണു​​​ത്തി മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 28 സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍ ടൂ​​​ര്‍ണ​​​മെ​​​ന്‍റി​​​ൽ ല്‍ ​​​പ​​​ങ്കെ​​​ടു​​​ത്തു.


Source link

Exit mobile version