ഷു​​ഗ​​ർ കെ​​യ്ൻ


മ്യൂ​​ണി​​ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടു​​ന്ന ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി ഹാ​​രി കെ​​യ്നു സ്വ​​ന്തം. കൊ​​ളോ​​ണി​​ന് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഇം​​ഗ്ലീ​​ഷ് താ​​രം ഈ ​​റി​​ക്കാ​​ർ​​ഡി​​ൽ എ​​ത്തി​​യ​​ത്. 20-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ഗോ​​ൾ.

2014-15 സീ​​സ​​ണി​​ൽ 31 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 17 ഗോ​​ൾ നേ​​ടി​​യ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ത​​ക​​ർ​​ന്ന​​ത്. ബു​​ണ്ട​​സ് ലി​​ഗ സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഇം​​ഗ്ലീ​​ഷ് താ​​രം എ​​ന്ന നേ​​ട്ട​​ത്തി​​നും കെ​​യ്ൻ അ​​ർ​​ഹ​​നാ​​യി. 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 18 ഗോ​​ൾ ഇ​​തു​​വ​​രെ കെ​​യ്ൻ ബു​​ണ്ട​​സ് ലി​​ഗ​​യി​​ൽ സ്വ​​ന്ത​​മാ​​ക്കി.


Source link

Exit mobile version