ജാവ (ഇന്തോനേഷ്യ): ഫിഫ അണ്ടർ 17 ലോകകപ്പിൽ ഫ്രാൻസ്, മാലി സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് 1-0ന് ഉസ്ബെക്കിസ്ഥാനെയും മാലി അതേ വ്യത്യാസത്തിൽ മൊറോക്കാെയെയും തോൽപ്പിച്ചു. 83-ാം മിനിറ്റിൽ ഇസ്മായിൽ ബൗനേബ് നേടിയ ഗോളിലാണ് ഫ്രാൻസിന്റെ ജയം. 28ന് നടക്കുന്ന ആദ്യ സെമിയിൽ അർജന്റീന-ജർമനി പോരാട്ടം നടക്കും. രണ്ടാം സെമി ഫ്രാൻസും മാലിയും തമ്മിലാണ്.
Source link