INDIALATEST NEWS

തേജസിൽ പറന്ന് പ്രധാനമന്ത്രി

ബെംഗളൂരു ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിലെ (എച്ച്എഎൽ) യുദ്ധവിമാന നിർമാണ യൂണിറ്റുകൾ സന്ദർശിക്കാൻ ബെംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം. 2 സീറ്റുള്ള തേജസ് വിമാനത്തിൽ യാത്ര ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 
അവിസ്മരണീയമായ അനുഭവമായിരുന്നു യാത്രയെന്നും പ്രതിരോധ നിർമാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള വിശ്വാസം ഇതു വർധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. എച്ച്എഎല്ലിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ മേഖലയിലെ കൂടുതൽ കരാറുകൾ എച്ച്എഎല്ലിനു നൽകുന്നതിന്റെ ഭാഗമായാണു സന്ദർശനമെന്നാണു സൂചന. 

English Summary:
Prime minister Narendra Modi completes sortie on Tejas aircraft in Bengaluru


Source link

Related Articles

Back to top button