LATEST NEWS

ഐഎസ്എല്‍: ഹൈദരാബാദിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് (1-0), പോയിന്റ് പട്ടികയിൽ ഒന്നാമത്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. 
ആദ്യ പകുതിക്ക് തൊട്ടു മുൻപ് 41–ാം മിനിറ്റിലാണ് ഡ്രിന്‍സിച്ച് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. രണ്ടാം പകുതിയിൽ ഏറിയ സമയവും പ്രതിരോധത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ജയത്തോടെ 16 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാമതാണ്. എഫ്സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. 

English Summary:
Kerala Blasters beats Hyderabad, KBFC 1-0 HFC


Source link

Related Articles

Back to top button