INDIALATEST NEWS

ഉത്തരകാശി: മുകളിൽനിന്നുള്ള ഡ്രില്ലിങ് ശ്രമകരം


മലയുടെ മുകളിൽ നിന്നു തുരന്നിറങ്ങാനുള്ള കൂറ്റൻ ഡ്രില്ലിങ് യന്ത്രങ്ങൾ മണിക്കൂറുകളെടുത്ത് മുകളിലെത്തിച്ചു. ഒന്നര മീറ്റർ വ്യാസത്തിൽ 90– 100 മീറ്റർ മല തുരന്നിറങ്ങിയാലേ തുരങ്കത്തിനു മുകളിലെത്താനാവൂ. ഇതിന് 3– 4 ദിവസം വേണ്ടിവരും. കിണർ പോലെ താഴേക്കു കുഴിക്കാനാണ് ആലോചന. എന്നാൽ, ഈ രീതിയിൽ ആഴത്തിൽ കുഴിയെടുക്കുന്നതു മലയിടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്. അവശിഷ്ടങ്ങൾക്കിടയിലൂടെ കുഴൽ ഇടാനുള്ള ശ്രമം പരാജയപ്പെട്ടാലേ മല തുരക്കാൻ തുടങ്ങൂ. 
ഡ്രില്ലിങ് യന്ത്രം പുറത്തെടുക്കാൻ ശ്രമം

രക്ഷാകുഴലിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രത്തിലെ ബ്ലേഡുകൾ ഓരോന്നായി അറുത്തുമാറ്റി, യന്ത്രം പുറത്തേക്കെടുക്കാനുള്ള ശ്രമം ഇന്നലെ അർധരാത്രിയും തുടർന്നു. ലോഹഭാഗങ്ങൾ അറുത്തു മാറ്റുന്നതിൽ വൈദഗ്ധ്യമുള്ള സംഘം എത്തിയിട്ടുണ്ട്. ദൗത്യ സംഘം കുഴലിനുള്ളിലേക്കു നുഴഞ്ഞുകയറി അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പ്, സ്റ്റീൽ പാളികൾ നീക്കം ചെയ്യാനുള്ള ശ്രമം ഇന്നു നടത്തും. അവ നീക്കുന്നതിനൊപ്പം യന്ത്രത്തിന്റെ സഹായത്തോടെ പുറത്തുനിന്നു ശക്തമായ മർദത്തോടെ കുഴൽ മുന്നോട്ടു നീക്കുകയാണു ലക്ഷ്യം. ഈ രീതിയിൽ തടസ്സങ്ങളില്ലാതെ നീങ്ങിയാൽ ഇന്നോ നാളെയോ തൊഴിലാളികളിലേക്കെത്താമെന്നാണു കണക്കുകൂട്ടൽ. 


Source link

Related Articles

Back to top button