SPORTS

ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ ര​​ണ്ടാം ട്വി​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഇ​​ന്ന് കാര്യവട്ടത്ത്


തോ​​മ​​സ് വ​​ർ​​ഗീ​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ജ​​യ​​ക്കു​​തി​​പ്പു തു​​ട​​ർ​​ന്ന് മേ​​ധാ​​വി​​ത്വം ഉ​​റ​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ​​യും വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തെ തോ​​ൽ​​വി​​ക്ക് മ​​റു​​പ​​ടി ന​​ൽ​​കാ​​ൻ ഓ​​സ്ട്രേ​​ലി​​യ​​യും ഇ​​ന്ന് കാ​​ര്യ​​വ​​ട്ടം സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​റ​​ങ്ങും. അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ട്വി​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​രം ഇ​​ന്ന് രാ​​ത്രി ഏ​​ഴി​​ന് കാ​​ര്യ​​വ​​ട്ടം അ​​ന്താ​​രാ​ഷ്‌​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ത​​ല​​സ്ഥാ​​ന​​ത്തെ​​ത്തി​​യ ഇ​​രു ടീ​​മു​​ക​​ളും വി​​ശ്ര​​മ​​ത്തി​​നു ശേ​​ഷം ഇ​​ന്ന​​ലെ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി. മാ​​ത്യു വേ​​ഡ് ന​​യി​​ക്കു​​ന്ന ഓ​​സീ​​സ് സം​​ഘം ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നാ​​ണ് പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​ത്. ബാ​​റ്റിം​​ഗ് പ്രാ​​ക്ടീ​​സ് ആ​​രം​​ഭി​​ച്ച ഉ​​ട​​ൻത​​ന്നെ മ​​ഴ പെ​​യ്ത​​തോ​​ടെ ടീ​​മം​​ഗ​​ങ്ങ​​ൾ പ​​രി​​ശീ​​ല​​നം വേ​​ഗം പൂ​​ർ​​ത്തി​​യാ​​ക്കി ഡ്ര​​സിം​​ഗ് റൂ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി. സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സം​​ഘം വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ൽ രാ​​ത്രി ഏ​​ഴു​​വ​​രെ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മം ന​​ല്കി പു​​തു​​മു​​ഖ താ​​ര​​ങ്ങ​​ളു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ സം​​ഘം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തി​​യി​​ട്ടു​​ള്ള​​ത്. നാ​​യ​​ക​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്, വി​​ക്ക​​റ്റ് കീ​​പ്പ​​ർ ഇ​​ഷാ​​ൻ കി​​ഷ​​ൻ, പേ​​സ് ബൗ​​ള​​ർ പ്ര​​സി​​ദ്ധ് കൃ​​ഷ്ണ എ​​ന്നി​​വ​​രാ​​ണ് ടീ​​മി​​ലെ ലോ​​ക​​ക​​പ്പ് താ​​ര​​ങ്ങ​​ൾ. ട്വി​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ ഉ​​യ​​ർ​​ത്തി​​യ 209 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം ഇ​​ന്ത്യ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ മ​​റിക​​ട​​ന്നി​​രു​​ന്നു.

ബാ​​റ്റിം​​ഗി​​ന് അ​​നു​​കൂ​​ല​​മാ​​യ പി​​ച്ചാ​​ണ് കാ​​ര്യ​​വ​​ട്ട​​ത്തേ​​തെ​​ന്നാ​​ണ് ക്യൂ​​റേ​​റ്റ​​ർ​​മാ​​രു​​ടെ അ​​ഭി​​പ്രാ​​യം. സൂ​​ര്യ​​കു​​മാ​​റി​​ന്‍റെ​​യും ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ​​യും ത​​ക​​ർ​​പ്പ​​ൻ ബാ​​റ്റിം​​ഗി​​നാ​​യി കാ​​ത്തി​​രി​​ക്കുകയാ​​ണ് ആ​​രാ​​ധ​​ക​​ർ. ക​​ർ​​ണാ​​ട​​ക​​യി​​ലെ മാ​​ണ്ഡ്യ​​യി​​ൽനി​​ന്ന് എ​​ത്തി​​ച്ച ക​​ളി​​മ​​ണ്ണ് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് പി​​ച്ച് നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള​​ത്. കേ​​ര​​ള ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​നും കേ​​ര​​ള​​ത്തി​​ന്‍റെ സ്പി​​ൻ മാ​​ന്ത്രി​​ക​​നു​​മാ​​യി​​രു​​ന്ന അ​​ന​​ന്ത​​പ​​ത്മനാ​​ഭ​​നാ​​ണ് മ​​ത്സ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന അ​​ന്പ​​യ​​ർ​​മാ​​രി​​ൽ ഒ​​രാ​​ൾ. മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടാ​​ത്ത​​തി​​ന്‍റെ നി​​രാ​​ശ​​ ആരാധകർ പ​​ങ്കു​​വ​​യ്ക്കുന്നു​​ണ്ട്. വിട്ടൊഴിയാത്ത മ​​ഴഭീ​​തി… മ​​ഴ ക​​ളി തടസപ്പെടുത്തുമോ എ​​ന്ന​​ചോ​​ദ്യ​​മാ​​ണ് ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രി​​ൽനി​​ന്നും ഉ​​യ​​രു​​ന്ന​​ത്. കാ​​ര്യ​​വ​​ട്ട​​ത്ത് അ​​ര​​ങ്ങേ​​റേ​​ണ്ടി​​യി​​രു​​ന്ന ലോ​​ക​​ക​​പ്പ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം മ​​ഴ​​യി​​ൽ ഒ​​ലി​​ച്ച​​താ​​ണ് ആ​​ശ​​ങ്ക​​യി​​ലാ​​ക്കു​​ന്ന​​ത്. കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ വ​​കു​​പ്പി​​ന്‍റെ അ​​റി​​യി​​പ്പ് അ​​നു​​സ​​രി​​ച്ച് ഇ​​ന്ന് മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത ഇ​​ല്ല. മ​​ഴ ഭീ​​ഷ​​ണി​​യും ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ​​യു​​ള്ള മ​​ത്സ​​രവും മു​​ൻ​​നി​​ര താ​​ര​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​വും ടി​​ക്ക​​റ്റ് വി​​ല്പ​​ന​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു. ആ​​ദ്യ ട്വി​​ന്‍റി-20 മ​​ത്സ​​രം കാ​​ണാ​​നായി ഗാ​​ല​​റി നി​​റ​​ഞ്ഞു ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ൾ എ​​ത്തി​​യ സ്ഥാ​​ന​​ത്ത് ആ​​കെ ഇ​​രി​​പ്പി​​ട​​ത്തി​​ന്‍റെ പ​​കു​​തി ടി​​ക്ക​​റ്റിന്‍റെ വി​​ല്പ​​ന പോ​​ലും പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന.


Source link

Related Articles

Back to top button