മാര്‍ സ്ലീവ മെഡിസിറ്റിക്ക് ‘കഹോടെക് ’ ദേശീയ പുരസ്കാരം

പാലാ: പാലാ മാര്‍ സ്ലീവ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ‘ജെം ഓഫ് ഇടുക്കി’ എന്ന പദ്ധതിക്ക് ‘കഹോടെക്-2023’ ദേശീയ പുരസ്കാരം ലഭിച്ചു. ഇടുക്കിയിലെ സ്പെഷാലിറ്റി സൗകര്യമില്ലാത്ത ആശുപത്രികളെ മാര്‍ സ്ലീവ മെഡിസിറ്റിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവുമായി ഓണ്‍ലൈനിലൂടെ ബന്ധിപ്പിച്ച് 24 മണിക്കൂറും സൗജന്യ ടെലി ഐസിയു സേവനം ഒരുക്കുന്ന പദ്ധതിയാണ് ജെം ഓഫ് ഇടുക്കി. കുമളി മുതല്‍ അടിമാലി വരെയുള്ള ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളെയാണ് ജെം ഓഫ് ഇടുക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ജെം ഓഫ് ഇടുക്കി പദ്ധതിയുടെ പ്രവര്‍ത്തനം. പദ്ധതി പ്രകാരം വിവിധ അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്കാന് സാധിക്കുകയും ചെയ്യും.
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഹോടെക് പുരസ്കാര സര്‍ട്ടിഫിക്കറ്റ് ആശുപത്രി ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊമോഷന് എജിഎം ബി. ശ്രീരാജ, ക്വാളിറ്റി വിഭാഗം മാനേജര്‍ സിറിയക് ജോര്‍ജ് എന്നിവര്‍ക്ക് കൈമാറി. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ആശുപത്രി ഓപറേഷന്‍സ് ആന്‍ഡ് പ്രോജക്ട്സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ഫാ. തോമസ് മണ്ണൂര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കൊമഡോര്‍ ഡോ. പോളിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Source link