ചാരപ്രവർത്തനം ആരോപിച്ച് വെസ്റ്റ്ബാങ്കിൽ തീവ്രവാദികൾ രണ്ടു പേരെ വധിച്ചു
വെസ്റ്റ്ബാങ്ക്: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ രണ്ടുപേരെ ഭീകരർ പരസ്യമായി കൊലപ്പെടുത്തി. ഹംസ മുബാറക്(31), അസം ജുവാബ്ര(29) എന്നിവരെയാണു വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന പലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന ഭീകരസംഘടന വധിച്ചത്. ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണു വെസ്റ്റ് ബാങ്കിലെ തുൽകാരെ നഗരത്തിൽ വെള്ളിയാഴ്ച രാത്രിയിൽ പരസ്യമായി വധശിക്ഷ നടപ്പാക്കിയത്. വൈദ്യുതി തൂണിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരുവിഭാഗം ആൾക്കാർ രണ്ടുപേരെയും തൂക്കി കൊലപ്പെടുത്തുന്പോൾ ജനക്കൂട്ടം ആർത്തട്ടഹസിക്കുന്നതും വഞ്ചകരെന്നും അല്ലാഹു അക്ബർ എന്നും വിളിക്കുന്നതും കേൾക്കാം. ഭീകരരുടെ നീക്കങ്ങൾ ഇസ്രേലി സൈന്യത്തിനു ചോർത്തിക്കൊടുത്തെന്നാരോപിച്ചാണ് ഇരുവരെയും പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ ഹമാസ്, പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരസംഘടനകളിൽപ്പെട്ട നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
Source link