ASTROLOGY

സമ്പൂർണ വാരഫലം, 2023 നവംബർ 26 മുതൽ ഡിസംബർ 2 വരെ


മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ആഴ്ചയുടെ തുടക്കം മുതൽ തന്നെ തൊഴിൽ രംഗത്ത് ആഗ്രഹിച്ച വിജയം കൈവരിക്കാനാകും. സഹപ്രവർത്തകർ നിങ്ങളുടെ പ്രകടനം പ്രശംസിക്കും. ഒരു മുതിർന്ന വ്യക്തിയുടെ ഉപദേശം നിങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ഭൂമി, വീട്, സ്വത്ത് തുടങ്ങിയ ഇടപാടുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വേണ്ടപ്പെട്ടവരുടെ ഉപദേശം കൂടെ പരിഗണിക്കുന്നത് നല്ലത്.ആഴ്ചയുടെ മധ്യത്തിൽ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്ര ഗുണം ചെയ്യും. ബിസിനസ് ചെയ്യുന്നവർക്ക് വളരെ അനുകൂലമായ സമയമാണ്. ആഴ്ചയുടെ അവസാനം പിതാവിന്റെ സഹായത്തോടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന തീരുമാനം എടുക്കും.അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാൻ സാധ്യതയുണ്ട്. പ്രണയ ജീവിതവും ദാമ്പത്യവും സന്തോഷകരമായി മുമ്പോട്ട് പോകും. കുടുംബവുമായി പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചേക്കാം. ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ, ആരോഗ്യം സാധാരണ രീതിയിൽ തന്നെ തുടരും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവക്കൂറുകാർക്ക് ആഴ്ചയുടെ തുടക്കത്തിൽ തന്നെ പല രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല ജോലികളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാതെ വരും. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. ഇല്ലെങ്കിൽ സാമ്പത്തിക നില താളം തെറ്റും. ഊഹക്കച്ചവടത്തിലോ, റിസ്ക് ഉള്ള മറ്റേതെങ്കിലും പദ്ധതികളിലോ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ബിസിനസ് അത്ര ലാഭകരമാകില്ല. മാത്രവുമല്ല, ഈ രംഗത്തെ നിങ്ങളുടെ എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം.സാമ്പത്തികമായി ഉയർച്ച താഴ്ചകൾ ഈ ആഴ്ച അനുഭവപ്പെടും. ജോലിക്കാരായ സ്ത്രീകൾക്ക് ഈ ആഴ്ച അല്പം കഠിനമായിരിക്കും. പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നെങ്കിൽ അതിന് അല്പം കൂടെ കാത്തിരിക്കുന്നതാകും നല്ലത്. ദാമ്പത്യം സാധാരണ നിലയിൽ തന്നെ മുമ്പോട്ട് പോകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ഈ കൂറുകാർക്ക് ഈ വാരം ഭാഗ്യവും ഐശ്വര്യവും ഉണ്ടാകാൻ സാധ്യതയേറെയാണ്. ആഴ്ചയുടെ തുടക്കത്തിൽ തന്നെ സന്താനങ്ങളുടെ ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്നതാണ്. ജോലി സ്ഥലത്ത് സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും നിങ്ങളുടെ പ്രകടനത്തെ പ്രശംസിക്കും. നിങ്ങൾ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന പ്രമോഷനോ സ്ഥലം മാറ്റത്തിനോ സാധ്യതയുണ്ട്. പുതിയ ജോലിക്കായി ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആഗ്രഹിച്ച ജോലിയിൽ തന്നെ പ്രവേശിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഈ വാരം പരീക്ഷകളിലും മത്സര പരീക്ഷകളിലും മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുന്നതാണ്. ഈ ആഴ്ച വസ്തുസംബന്ധമായ ഇടപാടുകൾ നടക്കാൻ സാധ്യതയുണ്ട്.ആഴ്ചയുടെ രണ്ടാം പകുതിയിൽ വളരെക്കാലത്തിന് ശേഷം പ്രിയപ്പെട്ട സുഹൃത്തിന്റെയോ കുടുംബാംഗത്തിനെയോ കണ്ടുമുട്ടിയേക്കാം. ഇവരോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടാൻ സാധിക്കും. സ്നേഹ ബന്ധങ്ങൾ ദൃഢപ്പെടും. സന്തോഷകരമായിരിക്കും. ഏത് സുപ്രധാന തീരുമാനവും എടുക്കുമ്പോൾ നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം സാധാരണ നിലയിൽ തന്നെ തുടരും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ഇക്കൂട്ടർക്ക് ഈ ആഴ്ച ഉയർച്ച താഴ്ചകൾ ഉണ്ടാകും. ആഴ്ചയുടെ തുടക്കം വളരെ തിരക്കേറിയതായിരിക്കും. വീട്ടിലെ ഒരു സ്ത്രീ അംഗത്തിന്റെ ആരോഗ്യം മോശമാകുന്നത് നിങ്ങളുടെ ആശങ്ക വർധിപ്പിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കാതെ വരുന്നതും നിങ്ങളെ വിഷമത്തിലാക്കും. ആരോഗ്യവും ഭക്ഷണ ശീലവും വളരെയധികം ശ്രദ്ധിക്കുക. വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ബിസിനസുകാർക്കും ആഴ്ചയുടെ മധ്യത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക മാന്ദ്യം നേരിടും.സ്വത്ത് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേസുമായി പോകാൻ ശ്രമിക്കുന്നതിന് പകരം സംഭാഷണത്തിലിപ്പോടെ പരിഹരിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പൂർണ്ണ പിന്തുണ എല്ലാ പ്രയാസകരമായ സന്ദർഭങ്ങളിലും നിങ്ങൾക്കുണ്ടാകും. പ്രണയ ബന്ധം സന്തോഷകരമായി മുമ്പോട്ട് കൊണ്ടുപോകണമെങ്കിൽ പങ്കാളിയുടെ വികാരങ്ങൾ കൂടെ മാനിക്കുക.ചിങ്ങം (മകം, പൂരം, ഉത്രം ¼)നിങ്ങളുടെ ജോലികളെല്ലാം കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. ആഴ്ചയുടെ തുടക്കത്തിൽ തന്നെ ബിസിനസിൽ വലിയൊരു ഇടപാട് ഉണ്ടാകും. ഇത് ഭാവിയിൽ നിങ്ങൾക്ക് വൻ ലാഭം കൊണ്ടുവരും. പൂർവിക സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ മുതിർന്ന ചില വ്യക്തികളുടെ സഹായത്തോടെ പരിഹരിക്കപ്പെടും.ആഴ്ചയുടെ മധ്യത്തിൽ കുടുംബത്തിൽ മംഗളകരമായ ചില കർമ്മങ്ങൾ നടക്കാനിടയുണ്ട്. ഇത് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ആഴ്ചയുടെ അവസാനം നല്ല വാർത്ത ലഭിച്ചേക്കാം.പ്രണയ – ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആഴ്ചയുടെ അവസാനം പ്രിയപ്പെട്ടവരോടൊപ്പം ഉല്ലാസ യാത്ര പോകാൻ സാധ്യതയുണ്ട്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)പോയ വാരത്തെ അപേക്ഷിച്ച് ഈ ആഴ്ച കൂടുതൽ ശുഭകരമായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ നേരിടുന്ന ചില വെല്ലുവിളികളെ ധൈര്യപൂർവം നേരിടും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ നിറവേറ്റും. നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ പൂർണ്ണ പിന്തുണ എല്ലാ കാര്യങ്ങളിലും നിങ്ങൾക്കുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ പ്രതീക്ഷിച്ച ഫലം നൽകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അധിക വരുമാന സ്രോതസുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് ഈ ആഴ്ച നേട്ടമുണ്ടാകും.ആഴ്ചയുടെ രണ്ടാം പകുതിയിൽ സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ നീങ്ങും. പ്രണയ ബന്ധങ്ങൾ സതോഷകരമായി മുമ്പോട്ട് പോകും. ജീവിത പങ്കാളിയോടുള്ള സ്നേഹം വർധിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വളരെ അനുകൂലമായ ആഴ്ചയാണിത്. ആഴ്ചയുടെ തുടക്കത്തിൽ തന്നെ ജോലി സംബന്ധമായോ ബിസിനസുമായി ബന്ധപ്പെട്ടതോ ആയ ചില നല്ല വാർത്തകൾ ലഭിച്ചേക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രമോഷന് സാധ്യതയുണ്ട്. ജോലി മാറണം എന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. കടങ്ങൾ വീട്ടാൻ സാധിക്കും. ചില രോഗങ്ങളെ അതിജീവിക്കും. ബുദ്ധിയും വിവേകവും ഉപയോഗിച്ച് എതിരാളികളുടെ തന്ത്രങ്ങളെ കീഴ്പ്പെടുത്തും. മതപരമായ ചടങ്ങിലോ പൊതു പരിപാടികളിലോ പങ്കെടുക്കാനിടയുണ്ട്. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ ഫലം കാണും. വിദേശത്ത് പോകുന്നതുമായ ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങും.പ്രണയ ജീവിതം വിവാഹത്തിലേക്ക് നീങ്ങാം. ദാമ്പത്യം സന്തോഷത്തോടെ മുമ്പോട്ട് പോകും. പ്രിയപ്പെട്ടവർക്കൊപ്പം ദീർഘദൂര യാത്രകൾക്ക് സാധ്യതയുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)പണമിടമാടുകൾ നടത്തുന്നവർക്ക് നേട്ടമുണ്ടാകും. ജോലികൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ ധൈര്യപൂർവം നേരിടും. സുഹൃത്തുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. ബിസിനസിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കൈവരിക്കാനാകും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്കും പുരോഗതിയും നേട്ടവും ഉണ്ടാകും. കോടതിയുടെ പരിധിയിലുള്ള കേസിൽ നിങ്ങൾക്ക് അനുകൂല വിധി ഉണ്ടാകാൻ സാധ്യതയുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.പുതിയ സുഹൃത്തുക്കളെ കണ്ടെത്തും. പ്രണയ ജീവിതം അനുകൂലമായിരിക്കും അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാനിടയുണ്ട്. കുടുംബത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ബുദ്ധി ഉപയോഗിച്ച് ജോലികൾ കൃത്യ സമയത്ത് തീർക്കുന്നതിൽ നിങ്ങൾ വിജയിക്കും. ജോലിക്കാർക്ക് ഗുണകരമായ വാരമാണ്. പ്രമോഷൻ സംബന്ധിച്ചുള്ള തടസ്സങ്ങൾ നീങ്ങും. എതിരാളികൾ നിങ്ങൾക്കെതിരെ നടത്തുന്ന ഗൂഢാലോചനകൾ പരാജയപ്പെടുത്തും. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം ഉണ്ടാകും.ആഴ്ചയുടെ മധ്യത്തിൽ യാത്രകൾ ആവശ്യമായി വരും. യാത്രയിൽ നിങ്ങൾക്ക് ബന്ധങ്ങൾ വിപുലീകരിക്കാൻ സാധിക്കുന്നതാണ്. വസ്തു സംബന്ധമാപ ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കും. മംഗളകരമായ ചില പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കും. പ്രണയ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവിടും. ദാമ്പത്യത്തിൽ പരസ്പര സ്നേഹവും വിശ്വാസവും ദൃഢപ്പെടും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ വാരം കൂടുതൽ അനുകൂലമായിരിക്കും. സഹോദരങ്ങളുമായി നിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മുതിർന്നവരുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെടും. പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനിടയുണ്ട്. ജോലിസ്ഥലത്ത് സുപ്രധാന നേട്ടങ്ങൾ കൈവരിക്കാനാകും. ബിസിനസുകാർക്ക് മികച്ച ലാഭം ഉണ്ടാകും. ആഴ്ചയുടെ അവസാനം കുടുംബത്തോടൊപ്പം വിനോദ യാത്ര പോകാൻ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങളിലെ തെറ്റിധാരണകൾ മാറി പരസ്പര വിശ്വാസം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ കൂടുതൽ കഠിനാധ്വാനം ആവശ്യമാണ്. ജോലി സ്ഥലത്ത് പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം. ആരെങ്കിലും നിങ്ങൾക്കെതിരെ സംസാരിക്കുന്നത് അവഗണിക്കുന്നതാണ് നല്ലത്. ആഴ്ചയുടെ മധ്യത്തിൽ നിങ്ങൾക്ക് യാത്ര വേണ്ടി വരും. യാത്രയ്ക്കിടയിൽ നിങ്ങളുടെ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുക. അശ്രദ്ധമായി വാഹനം ഓടിക്കരുത്. വിദ്യാർഥികൾ പഠന കാര്യത്തിൽ അലസത പ്രകടമാക്കാനിടയുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വീടും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ബുദ്ധിമുട്ടായിരിക്കും. റിസ്ക് കൂടുതലുള്ള പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം.ചില വിഷയങ്ങളിൽ നിങ്ങളുടെ ഇണയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ സമ്മർദ്ദത്തിന് കാരണമാകും. പ്രണയ പങ്കാളിയുടെ വികാരങ്ങളും ആഗ്രഹങ്ങളും അവഗണിക്കരുത്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ജോലികൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. സുഹൃത്തുക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ആഡംബര കാര്യങ്ങൾക്കായി വൻ തുക ചെലവഴിക്കാനിടയുണ്ട്. ആഗ്രഹിച്ച ഒരു വസ്തു നിങ്ങളുടെ കൈവശം വന്നുചേരും. ഐടി മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഗുണകരമായ ആഴ്ചയാണ്. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതാണ്. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാനിടയുണ്ട്. സൗഹൃദം പ്രണയമായി മാറിയേക്കാം. ദാമ്പത്യത്തിലും പ്രണയത്തിലും പരസ്പര വിശ്വാസം വർധിക്കും.


Source link

Related Articles

Back to top button