ചേരി ഭാഷാ പരാമർശം: ബിജെപി നേതാവ് ഖുഷ്ബു സുന്ദറിനെതിരെ പൊലീസിൽ പരാതി


ചെന്നൈ∙ ‘ചേരി ഭാഷാ’ പരാമർശത്തിൽ ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദറിനെതിരെ പരാതി നൽകി വിസികെ (വിടുതലൈ ചിരുതൈകൾ കച്ചി) പാർട്ടി. ചെന്നൈ പൊലീസിലാണു പരാതി നൽകിയത്. 
ഖുഷ്ബുവിനെതിരെ ഡിഎംകെ പ്രവർത്തകൻ നടത്തിയ അപകീർത്തികരമായ പരാമർശത്തെ വിമർശിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലാണു ‘ചേരി ഭാഷാ’ എന്ന പ്രയോഗം ഖുഷ്ബു നടത്തിയത്. മോശം ഭാഷാ എന്നു സൂചിപ്പിക്കാനായിരുന്നു ‘ചേരി ഭാഷാ’  പ്രയോഗം ഖുഷ്ബു നടത്തിയത്. തമിഴിൽ ചേരി എന്ന വാക്ക് സൂചിപ്പിക്കുന്നതു ദളിത് കോളനികളെയാണ്. ഖുഷ്ബുവിന്റെ പരാമർശത്തിന് എതിരെ വലിയ വിമർശനം ഉയർന്നു. 

This is what DMK goons do. Use a foul language. But this is what they are taught. To insult a woman. Sorry can’t speak your cheri language but I would suggest wake up and look what was spoken and action taken. And if DMK does not teach you about laws, then shame on you being a… https://t.co/FC5d7pl9Gu— KhushbuSundar (@khushsundar) November 21, 2023

തമിഴ്നാട് കോണ്‍ഗ്രസും ദളിത് സംഘടനകളും ഖുഷ്ബുവിനെതിരെ വിമർശനവുമായി രംഗത്തെത്തുകയും ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിമർശനം കടുത്തതോടെ വിഷയത്തിൽ വിശദീകരണവുമായി ഖുഷ്ബു തന്നെ രംഗത്തെത്തി. ചേരി ഒരു ഫ്രഞ്ച് വാക്കാണെന്നും അർഥം സ്നേഹിക്കപ്പെടുക എന്നാണെന്നും ഖുഷ്ബു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ചേരി വാക്കിന്റെ ഡിക്ഷനറി അർഥം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടും താരം പങ്കുവച്ചിരുന്നു. 


Source link
Exit mobile version