ഗിരിദീപം ബാസ്കറ്റ്

കോട്ടയം: 30-ാമത് ഓൾ ഇന്ത്യ ഗിരിദീപം ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആതിഥേയരായ ഗിരിദീപം ബഥനി കോട്ടയത്തിന് ജയം. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം 65-49ന് സെന്റ് ആൻസ് കുര്യനാടിനെ കീഴടക്കി. ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം 44-39ന് എകെഎം പബ്ലിക് സ്കൂൾ ചങ്ങനാശേരിയെ തോൽപ്പിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്സ് എംഎച്ച്എസ്എസ് സേലം 35-5ന് എസ്എച്ച് മൗണ്ട് കോട്ടയത്തെയും എസ്എച്ച് എച്ച്എസ്എസ് തേവര 40-20ന് സെന്റ് മൈക്കിൾസ് എച്ച്എസ്എസ് കോഴിക്കോടിനെയും ലിറ്റിൽ ഫ്ളവർ കൊരട്ടി 27-12ന് ഗവ. ജിഎച്ച്എസ്എസ് മാവേലിക്കരയെയും മറികടന്നു.
Source link