കൊച്ചി: നികുതിദായകര്‍ക്കു സഹായകമാകുന്ന രീതിയില്‍ നികുതി സംബന്ധമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രാദേശിക ഭാഷയില്‍ അപ്ലോഡ് ചെയ്യണമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. നികുതി പിരിവില്‍ ദേശീയ വളര്‍ച്ചാനിരക്കായ 17.4 ശതമാനത്തെ മറികടന്ന് കേരളത്തില്‍ 23.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് അഭിനന്ദനാര്‍ഹമെന്നും അവർ പറഞ്ഞു. കൊച്ചിയില്‍ ആദായനികുതി വകുപ്പിന്റെ കേരളത്തിലെ പുതിയ ആസ്ഥാനമന്ദിരം (ആയ്ക്കര്‍ ഭവന്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ആദായ നികുതി ഓഫീസുകളില്‍ കൂടുതല്‍ കാര്യക്ഷമവും സ്വീകാര്യവുമായ പ്രവര്‍ത്തനാന്തരീക്ഷം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് ചെയര്മാന് നിതിന്‍ ഗുപ്ത, അംഗം സഞ്ജയ് കുമാര്‍ വര്‍മ, ആദായനികുതി വകുപ്പ് കേരള പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ സുനില്‍ മാത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. ‘ടാക്സ് ഡിഡക്ടേഴ്സ് ഗൈഡ് 2023’ മന്ത്രി പുറത്തിറക്കി. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് റോഡില്‍ 64 കോടി രൂപ ചെലവിലാണു പുതിയ മന്ദിരം നിര്‍മിച്ചത്.

Source link