മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 29, ഡിസംബര്‍ 1, 3 തീയതികളിലായി മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു.
ജൂലൈയില്‍ ബംഗ്ലാദേശിനെരേയായിരുന്നു മിന്നുവിന്റെ സീനിയര്‍ ടീം അരങ്ങേറ്റം. ഇന്ത്യക്കായി നാല് ടി20 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ചൈനയിലെ ഹാങ്ഝൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗം കൂടിയായിരുന്നു മിന്നു.
Source link