SPORTS

ച​രി​ത്രം കു​റി​ച്ച് മി​ന്നു മ​ണി


മും​ബൈ: ഇം​ഗ്ല​ണ്ട് വ​നി​താ എ ​ടീ​മി​നെ​തി​രാ​യ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ വ​നി​താ എ ​ടീ​മി​നെ മ​ല​യാ​ളി താ​രം മി​ന്നു മ​ണി ന​യി​ക്കും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. 29, ഡി​സം​ബ​ര്‍ 1, 3 തീ​യ​തി​ക​ളി​ലാ​യി മും​ബൈ വാം​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​വു​ന്ന ആ​ദ്യ മ​ല​യാ​ളി താ​ര​മാ​ണ് മി​ന്നു.

ജൂ​ലൈ​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​രേ​യാ​യി​രു​ന്നു മി​ന്നു​വി​ന്‍റെ സീ​നി​യ​ര്‍ ടീം ​അ​ര​ങ്ങേ​റ്റം. ഇ​ന്ത്യക്കാ​യി നാ​ല് ടി20 ​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ചൈ​ന​യി​ലെ ഹാ​ങ്ഝൗ​വി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ഇ​ന്ത്യ​ന്‍ വ​നി​താ ടീം ​അം​ഗം കൂ​ടി​യാ​യി​രു​ന്നു മി​ന്നു.


Source link

Related Articles

Back to top button