INDIALATEST NEWS

അശ്ലീല പരാമർശം: മാപ്പ് പറഞ്ഞ് മൻസൂർ അലിഖാൻ; ക്ഷമിച്ച് തൃഷയും

ചെന്നൈ ∙ നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി വിവാദത്തിലായ നടൻ മൻസൂർ അലിഖാൻ മുൻനിലപാട് മാറ്റി മാപ്പു പറഞ്ഞു. ക്ഷമാപണം അംഗീകരിച്ച തൃഷ ‘തെറ്റ് മനുഷ്യ സഹജമാണ്, ക്ഷമിക്കുന്നത് ദൈവീകവും’ എന്നു പ്രതികരിച്ചു. 
താരസംഘടനയായ നടികർ സംഘം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും മാപ്പു പറയില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന നടൻ, പൊലീസ് കേസെടുത്തതിനു പിന്നാലെ സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനു പിന്നാലെയാണു ക്ഷമാപണം പരാമർശത്തിൽ തൃഷ അസ്വസ്ഥയാണെന്ന് പൊലീസ് പറ‍ഞ്ഞത് വിഷമിപ്പിച്ചെന്നു പറഞ്ഞ മൻസൂർ, ഒരാഴ്ചയോളം നീണ്ട യുദ്ധത്തിൽ വിജയിച്ചതായും അവകാശപ്പെട്ടു. 

English Summary:
Mansoor Ali Khan apologises to Trisha


Source link

Related Articles

Back to top button