SPORTS

ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​നാ​​യി ഇ​​ന്ത്യ, ഓ​​സീ​​സ് ടീ​​മു​​ക​​ളെ​​ത്തി


തി​​രു​​വ​​ന​​ന്ത​​പുരം: ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​രു​​ടീ​​മും ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തി. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ജ​​യ​​ത്തി​​നു​​ശേ​​ഷം ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യും നേ​​ടി ഇ​​ന്ത്യ​​ൻ മു​​റി​​വി​​നു നീ​​റ്റ​​ൽ കൂ​​ട്ടാ​​നാ​​ണ് ഓ​​സീ​​സ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ, വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തി​​ലെ ആ​​ദ്യ ട്വ​​ന്‍റി-20​​യി​​ൽ മി​​ന്നും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ ഇ​​ന്ത്യ​​ൻ സം​​ഘം ര​​ണ്ടാം ജ​​യ​​ത്തി​​ലൂ​​ടെ ലീ​​ഡ് വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ​​ ചാ​​ർ​​ട്ടേ​​ഡ് വി​​മാ​​ന​​ത്തി​​ലാ​​ണ് ടീ​​മു​​ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ​​ത്.​​ടീം ഇ​​ന്ത്യ ഹ​​യാ​​ത്ത് റീ​​ജ​​ൻ​​സി​​യി​​ലും ഓ​​സീ​​സ് സം​​ഘം വി​​വാ​​ന്ദ ബൈ ​​താ​​ജി​​ലു​​മാ​​ണ് ത​​ങ്ങു​​ന്ന​​ത്. ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ ഓ​​സ്ട്രേ​​ലി​​യ​​യും അ​​ഞ്ചു മു​​ത​​ൽ എ​​ട്ടു വ​​രെ ഇ​​ന്ത്യ​​യും കാ​​ര്യ​​വ​​ട്ട​​ത്ത് പ​​രി​​ശീ​​ല​​നം ന​​ട​​ത്തും. ഞാ​​യ​​റാ​​ഴ​​ച രാ​​ത്രി ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം. മ​​ല​​യാ​​ളി മു​​ൻ ക്രി​​ക്ക​​റ്റ​​ർ അ​​ന​​ന്തപ​​ത്മ​​നാ​​ഭ​​നാ​​ണ് മ​​ത്സ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്.


Source link

Related Articles

Back to top button