അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പ് ഫുട്ബോൾ; ബ്രസീലിനെ കീഴടക്കി അർജന്‍റീന സെമിയിൽ


ജ​​ക്കാ​​ർ​​ത്ത: കാ​​ൽ​​പ്പ​​ന്ത് ക​​ളി​​യി​​ൽ ബ്ര​​സീ​​ലി​​ന്‍റെ സീ​​നി​​യ​​ർ ടീ​​മി​​നു പി​​ന്നാ​​ലെ ജൂ​​ണി​​യ​​ർ ടീ​​മി​​നും അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ട് തോ​​ൽ​​വി. ദ​​ക്ഷി​​ണ അ​​മേ​​രി​​ക്ക​​ൻ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണ് സീ​​നി​​യ​​ർ ടീം ​​അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ടു തോ​​ൽ​​ക്കു​​ന്ന​​ത്. ഈ ​​പ​​രാ​​ജ​​യ​​ത്തി​​ന്‍റെ വേ​​ദ​​ന തീ​​രും മു​​ന്പ് ജൂ​​ണി​​യ​​ർ ടീ​​മി​​നു ക​​ന​​ത്ത തോ​​ൽ​​വി നേ​​രി​​ട്ടു. ഫി​​ഫ അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​ൽ ബ്ര​​സീ​​ലി​​നെ ത​​ക​​ർ​​ത്ത് അ​​ർ​​ജ​​ന്‍റീ​​ന സെ​​മി ഫൈ​​ന​​ലി​​ൽ പ്രവേശിച്ചു. ക്ലോ​​ഡി​​യോ എ​​ച്ചെ​​വെ​​റി​​യു​​ടെ ഹാ​​ട്രി​​ക്ക് (28’, 58’,71’) ആ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് 3-0ന്‍റെ മി​​ന്നും ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

മ​​റ്റൊ​​രു ക്വാ​​ർ​​ട്ട​​റി​​ൽ ജ​​ർ​​മ​​നി 1-0ന് ​​സ്പെ​​യി​​നി​​നെ തോ​​ൽ​​പ്പി​​ച്ചു സെ​​മി​​യി​​ലെ​​ത്തി. 64-ാം മി​​നി​​റ്റി​​ൽ പാ​​രി​​സ് ബ്രു​​ണ്ണ​​ർ പെ​​നാ​​ൽ​​റ്റി വ​​ല​​യി​​ലാ​​ക്കി​​യാ​​ണ് ജ​​യം നേ​​ടി​​യ​​ത്. ക​​ളി​​യു​​ടെ സ​​ർ​​വ​​മേ​​ഖ​​ല​​ക​​ളി​​ലും സ്പെ​​യി​​നി​​നാ​​യി​​രു​​ന്നു ആ​​ധി​​പ​​ത്യം. എ​​ന്നാ​​ൽ, 62-ാം മി​​നി​​റ്റി​​ൽ ഹെ​​ക്ട​​ർ ഫോ​​ർ​​ട്ട് വ​​രു​​ത്തി​​യ ഫൗ​​ളാ​​ണ് പെ​​നാ​​ൽ​​റ്റി​​ക്ക് വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്.


Source link

Exit mobile version