അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ; ബ്രസീലിനെ കീഴടക്കി അർജന്റീന സെമിയിൽ
ജക്കാർത്ത: കാൽപ്പന്ത് കളിയിൽ ബ്രസീലിന്റെ സീനിയർ ടീമിനു പിന്നാലെ ജൂണിയർ ടീമിനും അർജന്റീനയോട് തോൽവി. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബുധനാഴ്ചയാണ് സീനിയർ ടീം അർജന്റീനയോടു തോൽക്കുന്നത്. ഈ പരാജയത്തിന്റെ വേദന തീരും മുന്പ് ജൂണിയർ ടീമിനു കനത്ത തോൽവി നേരിട്ടു. ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. ക്ലോഡിയോ എച്ചെവെറിയുടെ ഹാട്രിക്ക് (28’, 58’,71’) ആണ് അർജന്റീനയ്ക്ക് 3-0ന്റെ മിന്നും ജയമൊരുക്കിയത്.
മറ്റൊരു ക്വാർട്ടറിൽ ജർമനി 1-0ന് സ്പെയിനിനെ തോൽപ്പിച്ചു സെമിയിലെത്തി. 64-ാം മിനിറ്റിൽ പാരിസ് ബ്രുണ്ണർ പെനാൽറ്റി വലയിലാക്കിയാണ് ജയം നേടിയത്. കളിയുടെ സർവമേഖലകളിലും സ്പെയിനിനായിരുന്നു ആധിപത്യം. എന്നാൽ, 62-ാം മിനിറ്റിൽ ഹെക്ടർ ഫോർട്ട് വരുത്തിയ ഫൗളാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്.
Source link