വത്തിക്കാൻ: കേരളത്തിൽ പ്രദർശനം തുടരുന്ന ദ ഫേസ് ഓഫ് ദ ഫേസ്ലസ് എന്ന ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനിൽ ഒൗദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്.
മാർപാപ്പയെ സന്ദർശിച്ച അണിയറപ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട് ഡോ. ഷെയ്സണ്‍ പി. ഒൗസേപ്പ് സംവിധാനം നിർവഹിച്ച സിനിമ നിരവധി അന്തർദേശിയ അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
Source link