പശ്ചിമേഷ്യയില് വിമാനങ്ങളുടെ വഴി തെറ്റൽ; നിർദേശങ്ങളുമായി ഡിജിസിഎ

ന്യൂഡൽഹി: വിമാന കന്പനികൾക്കു മാർഗനിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പശ്ചിമേഷ്യൻ ആകാശത്ത് യാത്രാവിമാനങ്ങൾ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണു ഡിജിസിഎയുടെ ഇടപെടൽ. ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യൻ ഭാഗങ്ങളിലൂടെ പറക്കുന്ന യാത്രാവിമാനങ്ങളുടെ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) സംവിധാനം തടസപ്പെടുന്നതായും തെറ്റായ വിവരങ്ങൾ കാണിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു വലിയ സുരക്ഷാ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണു വിമാന കന്പനികൾക്കായി ഡിജിസിഎ മാർഗനിർദേശം പുറപ്പെടുവിച്ചത്. പശ്ചിമേഷ്യൻ ആകാശത്തു യാത്രാവിമാനങ്ങൾ നേരിടുന്ന ഭീഷണി എന്താണെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നുമാണ് ഡിജിസിഎയുടെ നിർദ്ദേശത്തിലുള്ളത്. വിമാന ജീവനക്കാർ, പൈലറ്റുമാർ, എയർ നാവിഗേഷൻ സർവീസ് പ്രൊവൈഡർ (എഎൻഎസ്പി), എയർ ട്രാഫിക് കണ്ട്രോളർ എന്നിവരെ അഭിസംബോധന ചെയ്താണ് നിർദേശങ്ങൾ.
വടക്കൻ ഇറാഖിനും അസർബൈജാനും ഇടയിലുള്ള തിരക്കേറിയ വ്യോമപാതയിലാണ് പ്രധാനമായി ഈ പ്രശ്നം റിപ്പോർട്ട് ചെയ്തത്. ഇർബിലിന് സമീപവും തുർക്കിയയിലെ അങ്കാറയ്ക്ക് സമീപവും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനു കാരണമെന്താണെന്നോ പിന്നിൽ ആരാണെന്നോ വ്യക്തതയില്ല. സൈനികാവശ്യങ്ങൾക്കുള്ള ഇലക്ട്രോണിക് യുദ്ധസാമഗ്രികൾ സ്ഥാപിച്ചതാകാം കാരണമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യക്കു മുകളിൽ പറക്കുന്ന വിമാനത്തിനു തെറ്റായ സിഗ്നൽ ലഭിക്കുന്നതോടെയാണു പ്രശ്നങ്ങളുടെ ആരംഭം. ഇങ്ങനെ ലഭിക്കുന്ന സിഗ്നൽ ശരിയാണെന്ന അനുമാനത്തിൽ വിമാനത്തിലെ ഗതിനിർണയ സംവിധാനം വിമാനം പോകേണ്ട വഴി നിശ്ചയിക്കും. എന്നാൽ യഥാർഥത്തിൽ പോകേണ്ട വഴിയിൽനിന്ന് കിലോമീറ്ററുകളോളം മാറിയുള്ള വഴിയാകുമിത്. ഇതിന്റെ ഫലമായി വിമാനത്തിന്റെ ഗതിനിർണയശേഷി നഷ്ടപ്പെടും.

Source link